അശോക് മാഗൊ യുഎന്‍ടി ഗവേണിംഗ് ബോഡിയില്‍
Saturday, November 14, 2015 6:00 AM IST
ഡാളസ്: ഡാളസിലെ പൌരപ്രമുഖനും ഡാളസ് റീജിയണല്‍ ചേംബര്‍ ബോര്‍ഡ്, ഡാളസ് കൌണ്ടി സാല്‍വേഷന്‍ ആന്‍ഡ് അഡ്വൈസര്‍ ബോര്‍ഡ്, ഡാളസ് കൌണ്ടി കമ്യൂണിറ്റി കോളജ് ഡിസ്ട്രിക് ഫൌണ്േടഷന്‍ ബോര്‍ഡ് തുടങ്ങി നിരവധി സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അശോക് മാഗൊയെ യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് ടെക്സസ് ഗവേണിംഗ് ബോഡി മെമ്പറായി ടെക്സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബര്‍ട്ട് ആറു വര്‍ഷത്തേക്കു നിയമിച്ചു.

2014-ല്‍ ഇന്ത്യയില്‍ നിന്നും പത്മശ്രീ അവാര്‍ഡ് മാഗൊയ്ക്കു ലഭിച്ചിരുന്നു. ന്യൂഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം നേടിയ മാഗൊ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, ഡാളസില്‍ നിന്നുമാണ് എംബിഎ ബിരുദം കരസ്ഥമാക്കിയത്. ടെക്സസ് ഗവര്‍ണറുടെ ഓഫീസില്‍ നിന്നും നവംബര്‍ ഒമ്പതിനാണു നിയമന ഉത്തരവ് ലഭിച്ചത്.

അശോക് മാഗൊയുടെ നിയമനത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഡിഎഫ്ഡബ്ള്യൂ പ്രസിഡന്റ് തോമസ് രാജന്‍, സെക്രട്ടറി സിജു വി. ജോര്‍ജ് എന്നിവര്‍ അഭിനന്ദനം അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍