മലയാളി സീനിയേഴ്സ് അസോസിയേഷന്‍ ഓഫ് വിക്ടോറിയ പ്രതിഷേധിച്ചു
Wednesday, October 28, 2015 6:33 AM IST
മെല്‍ബണ്‍: ഇന്ത്യയില്‍ അടുത്തകാലത്തായി നടക്കുന്ന വിവിധ സംഭവങ്ങളില്‍ ഓസ്ട്രേലിയയിലെ ആദ്യകാല കുടിയേറ്റ മലയാളി സംഘടനയായ മലയാളി സീനിയേഴ്സ് അസോസിയേഷന്‍ ഓഫ് വിക്ടോറിയ പ്രതിഷേധിച്ചു.

'വളരുന്ന ഇന്ത്യ, മാറുന്ന ഇന്ത്യ' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ലോകജനതയ്ക്ക് മുന്നില്‍ ഇന്ത്യയുടെ യശസ് തകര്‍ക്കുന്ന സംഭവങ്ങളില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചവര്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു.

ഭക്ഷണം കഴിക്കുന്നതിനു വിലക്ക്, ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗമായ ദളിതരെ ചുട്ടുകൊല്ലുക, ഓസ്ട്രേലിയന്‍ ടൂറിസ്റുകളെ ആക്രമിക്കുക തുടങ്ങിയ സംഭവങ്ങള്‍ ലോകത്തിനു അപമാനം ഉണ്ടാക്കിയതായി ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

അസോസിയേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഹിറ്റ്ലര്‍ ഡേവിഡ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ മലയാളി എഡിറ്റര്‍ തിരുവല്ലം ഭാസി വിഷയ അവതരണം നടത്തി. സി. ജോയി, സാം ജോസപ്പ്, തങ്കപ്പന്‍ പട്ടത്ത്, ജോയ് അലക്സാണ്ടര്‍, മധുസൂദനന്‍ നായര്‍, ജോയ് കുഞ്ഞുമോള്‍, അജിത ചിറയില്‍, സബിത കിഷോര്‍, ശാന്ത ജോയ്, സൂസന്‍ സാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍