മെല്‍ബണില്‍ റോമ, പിഷാരടി ടീമിന്റെ ജോക്ക് ആന്‍ഡ് ജില്‍ ഷോ ഒക്ടോബര്‍ 17ന്
Tuesday, October 6, 2015 8:37 AM IST
മെല്‍ബണ്‍: പൊട്ടിച്ചിരിയുടെ മാലപടക്കം തീര്‍ക്കാന്‍ റോമ, പിഷാരടി ടീമിന്റെ ജോക്ക് ആന്‍ഡ് ജില്‍ സ്റേജ് ഷോ ഒക്ടോബര്‍ 17നു (ശനി) മെല്‍ബണില്‍ നടക്കും. വൈകുന്നേരം 6.30നു ക്ളെയിറ്റണ്‍ മൊണാഷ് യൂണിവേഴ്സിറ്റി കാമ്പസിലാണ് ഷോ അരങ്ങേറുക.

കോമഡിയിലെ കുലപതികളായ പിഷാരടി, ധര്‍മജന്‍, പാഷാണം ഷാജി എന്നിവരും മലയാളസിനിമയിലെ താരങ്ങളായ റോമ, സരയു, മണിക്കുട്ടന്‍ തുടങ്ങിയവരുടെ ചടുല നൃത്തങ്ങളും ശ്രുതിമധുരങ്ങളായ ഗാനങ്ങളുമായി സിനിമാ പിന്നണി ഗായകരായ റോഷന്‍, വില്യം ഐസക്ക്, ഡെല്‍സി നൈനാന്‍ എന്നിവരും മെല്‍ബണ്‍ മലയാളികള്‍ക്കു മനം നിറയെ ആസ്വദിക്കാനും ചിരിക്കാനുമുളള വിവിധ കലാ വിരുന്നുകളുമായി സ്റ്റേജിലെത്തുന്നു. പ്രശസ്ത സിനിമാ കൊറിയോഗ്രാഫര്‍ അബാസ്, മധുപോള്‍, ശ്യാം സജിത് തുടങ്ങി പതിനഞ്ചോളം കലാകാരന്മാരും കലാകാരികളുമാണ് അരങ്ങിലെത്തുന്നത്.

നല്ല പ്രോഗ്രാമുകള്‍ മെല്‍ബണ്‍ മലയാളികള്‍ക്കു സമ്മാനിച്ച മെല്‍ബണ്‍ ഇവന്‍സും വര്‍ണം ഇവന്‍സുമാണ് ഹാസ്യതാള നടന സ്വരമധുര വിസ്മയം തീര്‍ക്കുന്ന പരിപാടി മെല്‍ബണില്‍ എത്തിക്കുന്നത്.

മുന്‍കൂര്‍ ബിക്കിംഗിന് : ഷാജി 040 186 5970, അജി 040 142 6932, 043 146 5175, ജയ്സണ്‍ 043 584 4721, ബിജോ 042 280 1346, ഡെന്നി 043 008 6020, ബൈജു 042 370 4504.