'ബൈബിള്‍ കലോത്സവം 2015' ഒക്ടോബര്‍ രണ്ടിന്
Wednesday, September 30, 2015 6:43 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ജപമാല മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് രണ്ട് സെന്ററുകളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ബൈബിള്‍ കലോത്സവം നടത്തുന്നു.

ഒക്ടോബര്‍ രണ്ടിനു (വെള്ളി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ മെല്‍ബണിലെ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് പള്ളി ഹാളിലാണു ബൈബിള്‍ കലോത്സവം.

ബൈബിള്‍ ക്വിസ്, ഫാന്‍സി ഡ്രസ്, പ്രസംഗം മത്സരം, ഡാന്‍സ്, ഭക്തിഗാനം തുടങ്ങി വിവിധ തരത്തിലുള്ള മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. കലോത്സവത്തില്‍ കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യാതിഥിയായിരിക്കും.

കലോത്സവത്തിന്റെ വിജയത്തിനായി എല്ലാ ക്നാനായ വിശ്വാസികളേയും ക്നാനായ കാത്തലിക് മിഷന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളി സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍