മോന്‍സ് ജോസഫിനും പി.യു. തോമസിനും സ്വീകരണം നല്‍കി
Friday, September 25, 2015 6:53 AM IST
മെല്‍ബണ്‍: ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന ഓണനിലാവ് ചാരിറ്റി ഷോയില്‍ പങ്കെടുക്കാനെത്തിയ മുന്‍ മന്ത്രിയും കേരള നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാനുമായ മോന്‍സ് ജോസഫ് എംഎല്‍എയ്ക്കും കോട്ടയം നവജീവന്‍ ട്രസ്റിന്റെ സ്ഥാപകന്‍ പി.യു. തോമസിനും മെല്‍ബണ്‍ മലയാളികള്‍ സ്വീകരണം നല്‍കി.

കോക്കനട്ട് ലഗോണ്‍ റസ്ററന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സിനിമാതാരങ്ങളും വിവിധ മലയാളി സംഘടനാ നേതാക്കളും പങ്കെടുത്തു.

പ്രതീഷ് മാര്‍ട്ടിന്‍ (മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ പിആര്‍ഒ), പ്രസാദ് ഫിലിപ്പ് (ലിബറല്‍ പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍), സോളമന്‍ ജോര്‍ജ് പാലക്കാട്ട് (മെല്‍ബണ്‍ ക്നാനായ കാത്തലിക് മിഷന്‍ ട്രസ്റി), സജി മുണ്ടയ്ക്കല്‍ (മൈത്രി ഓസ്ട്രേലിയ), വര്‍ഗീസ് പൈനാടത്ത് (സൌത്ത് ആഫ്രിക്കന്‍ മലയാളി ക്ളബ് കോഓര്‍ഡിനേറ്റര്‍), ബ്രദര്‍ ജിജിമോന്‍ കുഴിവേലി (പാസ്ററല്‍ കൌണ്‍സില്‍ അംഗം മെല്‍ബണ്‍ രൂപത), അലന്‍ ഹിക്ളിംഗ് (സിഇഒ ഇടിഇഎ), മീരാ നന്ദന്‍, അഞ്ജു അരവിന്ദ്, റെജി ജേക്കബ് (ഡയറക്ടര്‍ പിഇഎല്‍), പ്രിന്‍സ് ജയ്ക്കബ് (ഡയറക്ടര്‍ ഫ്ളൈ വേള്‍ഡ് ട്രാവല്‍സ്) എന്നിവര്‍ ആസംസകള്‍ നേര്‍ന്നു.

ഗ്ളോബല്‍ മലയാളി കൌണ്‍സില്‍ ഓസ്ട്രേലിയ കമ്മിറ്റി ഭാരവാഹികളായ റെജി പാറയ്ക്കന്‍, സെബാസ്റ്യന്‍ ജയ്ക്കബ്, ഷാജന്‍ ജോര്‍ജ്, അലക്സ് കുന്നത്ത്, സ്റീഫന്‍ ഓക്കാടന്‍, ഹൈനസ് ബിനോയി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. മോന്‍സ് ജോസഫും പി.യു. തോമസും സ്വീകരണത്തിനു നന്ദി പറഞ്ഞു.