ജിഇകെഎ ഓണം ആഘോഷിച്ചു
Wednesday, September 23, 2015 6:39 AM IST
മെല്‍ബണ്‍: ഗവണ്‍മെന്റ് എംപ്ളോയീസ് ഓഫ് കേരള ഇന്‍ ഓസ്ട്രേലിയയുടെ (ഏഋഗഅ) ആഭിമുഖ്യത്തില്‍ കുടുംബമേളയും ഓണവും സമുചിതമായി ആഘോഷിച്ചു.

ലിന്‍ഡ്ഹസ്റില്‍ നടന്ന ആഘോഷങ്ങള്‍ക്ക് പ്രസിഡന്റ് ജിബി ഫ്രാങ്കന്‍ നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. ജോഷി മാത്യുവിന്റെ ഗാനമേളയും രമേഷ് പിട്ടന്റെ ഗാനാലാപനവും ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി. ഓണാഘോഷത്തിന്റെ ഭാഗമായി വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.

തുടര്‍ന്നു പൊതുയോഗത്തില്‍ പ്രസിഡന്റ് ജിബി ഫ്രാങ്കന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ടോമി സ്കറിയ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് തമ്പി ചെമ്മനം ഓണസന്ദേശം നല്‍കി. സെക്രട്ടറി ബോവസ് യോഹന്നാന്‍ വ്യക്തിത്വത്തെയും സ്വഭാവത്തേയും കുറിച്ച് ക്ളാസെടുത്തു. തുടര്‍ന്ന് ഏഋഗഅ യുടെ ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു.

കമ്മിറ്റിയംഗംങ്ങളായ ജോഷി മാത്യു, പ്രസന്നന്‍ മാധവന്‍, മെര്‍ലിന്‍ ആന്റണി, നിഷിത കുന്നുമ്മേല്‍, ഫിലോമിന ടോമി തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പിരിപാടികളില്‍ ജക്കയുടെ എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി സുനില്‍ വേണാടന്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സിബി സെബാസ്റ്യന്‍