ജപമാലരാജ്ഞിയുടെ തിരുനാള്‍: വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു
Wednesday, September 23, 2015 6:37 AM IST
മെല്‍ബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍ മെല്‍ബണിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ മെല്‍ബണിലെ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ നടക്കുന്ന തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ക്നാനായ കാത്തലിക് മിഷന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പളളി, ഫാ. തോമസ്, ട്രസ്റിമാരായ സ്റീഫന്‍ ഓക്കാട്ട്, സോളമന്‍ ജോര്‍ജ് എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും ലിറ്റര്‍ജി കമ്മിറ്റി ജിജിമോന്‍ കുഴിവേലി (കണ്‍വീനര്‍) അനൂപ് ജേക്കബ്, ജേക്കബ് ജോസഫ്, ജോ ജോസഫ്, ടിസ സാജന്‍, മജു അജി എന്നിവര്‍ അംഗങ്ങളായും ഫുഡ് കമ്മിറ്റിയിലേക്കു സജി ഇല്ലിപ്പറമ്പില്‍ (കണ്‍വീനര്‍), ബേബി കരിശേരിക്കല്‍, കുര്യന്‍ സ്റീഫന്‍, തോമസ് ഏബ്രഹാം, ജോസ്മോന്‍ കുന്നുംപടവില്‍, ജോമോന്‍ കുഴിപ്പളളി, മോനായി ചെമ്പാനിയില്‍ എന്നിവരും ഡെക്കറേഷന്‍ ആന്‍ഡ് റിസപ്ഷന്‍ കമ്മിറ്റിയിലേക്കു ജോസഫ് വരിക്കമാന്‍തൊട്ടി (കണ്‍വീനര്‍), ജോസ് മോന്‍ ചുങ്കംപടവില്‍, സൈമച്ചന്‍ ചാമക്കാലയില്‍, ജോണ്‍ തൊമ്മന്‍, സനീഷ് പാലക്കാട്ട്, ബിനോജി ജോര്‍ജ് എന്നിവരും കള്‍ച്ചറല്‍ കമ്മിറ്റിയിലേക്ക് ലിസി ജോസ്മോന്‍ കുന്നംപടവില്‍ (കണ്‍വീനര്‍), ജോയല്‍ ജോസഫ്, ജിജോ മാരികവീട്ടില്‍, ഡെന്‍സില്‍ ഡൊമിനിക്ക്, ജോര്‍ജ് ജോസഫ്, ദീപ ജോ, ഡിനാ ജോയി, സോജി അലന്‍, സജിമോള്‍, അനില്‍ എന്നിവരും പബ്ളിസിറ്റി കമ്മിറ്റിയിലേക്ക് റെജി പാറയ്ക്കന്‍ (കണ്‍വീനര്‍), സോളമന്‍ പാലക്കാട്ട്, ഷാജന്‍ ജോര്‍ജ്, സിബി വയലുങ്കല്‍, ജോ ജോസഫ്, ബിനോജി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടന്നു വരുന്നു.

കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, മെല്‍ബണ്‍ രൂപത ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ തുടങ്ങിയ വിശിഷ്ഠാതിഥികള്‍ ബൈബിള്‍ കലോത്സവത്തിലും യുവജന സംഗമത്തിലും തിരുനാളിലും സംബന്ധിക്കും.