അങ്കമാലി അയല്‍ക്കൂട്ടം 'ട്രാവലിസ്റ 2015' സംഘടിപ്പിക്കുന്നു
Friday, September 11, 2015 6:46 AM IST
ബ്രിസ്ബെയ്ന്‍: സ്കൂള്‍ അവധിക്കാലത്ത് അങ്കമാലി അയല്‍ക്കൂട്ടം ബൈറണ്‍ ബേയിക് വിനോദയാത്ര (ട്രാവലിസ്റ് 2015) സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 26നു (ശനി) രാവിലെ ഏഴിനാണു വിനോദയാത്ര ആരംഭിക്കുക. ജോബി മാഞ്ഞൂരാന്‍, ഹണി പൈനാടത്ത്, ഷാജി തേക്കാനത്ത്, ജോളി പൌലോസ്, സിജോ ജോസ് തുടങ്ങിയവര്‍ യാത്രക്ക് നേതൃത്വം നല്‍കും.

വിനോദയാത്രയിലും ബിഗ്ഡേ ഔട്ടിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: തോമസ് കാച്ചപ്പിള്ളി 0401977753, ജോസ് കാച്ചപ്പിള്ളി 0402162468.

റിപ്പോര്‍ട്ട്: ജോളി കരുമത്തി