റോക്ലാന്‍ഡ് സെന്റ് മേരീസ് ഇടവകയിലെ കണ്‍വന്‍ഷനു ഫാ. വര്‍ഗീസ് വര്‍ഗീസ് നേതൃത്വം നല്‍കും
Tuesday, September 1, 2015 6:02 AM IST
റോക്ലാന്‍ഡ്: വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുനാളിനോടനുബന്ധിച്ച് റോക്ലാന്‍ഡ് സെന്റ് മേരീസ് ഇടവകയില്‍ സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ കണ്‍വന്‍ഷന്‍ നടത്തുന്നു. പ്രസിദ്ധവേദശാസ്ത്ര പണ്ഡിതന്‍ ഫാ. വര്‍ഗീസ് വര്‍ഗീസ് (മീനടം) കണ്‍വന്‍ഷനു നേതൃത്വം നല്‍കും.

നാലിനു (വെള്ളി) വൈകുന്നേരം 6.30ന് സന്ധ്യാ നമസ്കാരത്തോടുകൂടി തുടങ്ങുന്ന യോഗത്തില്‍ ഏഴു മുതല്‍ ഇടവകയിലെ ക്വയര്‍ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഗാനാലാപനവും തുടര്‍ന്നു പ്രസംഗവും ഉണ്ടായിരിക്കും.

അഞ്ചിനു (ശനി) ആറിന് സന്ധ്യാനമസ്കാരത്തെത്തുടര്‍ന്ന് ഗാനശുശ്രൂഷയും പ്രസംഗവും നടക്കും.

ഞായറാഴ്ച രാവിലെ എട്ടേമുക്കാലിന് ആരംഭിക്കുന്ന നമസ്കാരത്തിനും കുര്‍ബാനയ്ക്കും ഫാ. വര്‍ഗീസ് വര്‍ഗീസ് നേതൃത്വം നല്‍കും.

സുവിശേഷയോഗത്തിലേക്ക് ഏവരെയും ഇടവകനേതൃത്വം സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. ഡോ. രാജു വര്‍ഗീസ് (വികാരി) 914 426 2529, എലിസബത്ത് വര്‍ഗീസ് (സെക്രട്ടറി) 201 563 4069, ജോണ്‍ ജേക്കബ് (ട്രഷറര്‍) 201 527 5279, ആന്‍സി ജോര്‍ജ്, ഡോ. ആശ അലക്സാണ്ടര്‍ (കോഓര്‍ഡിനേറ്റേഴ്സ്).

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍