പ്രവീണ്‍ വധം: കാര്‍ബണ്‍ഡൈല്‍ സിറ്റി അധികാരികള്‍ക്ക് തിരിച്ചടി
Monday, August 31, 2015 2:59 AM IST
ഷിക്കാഗോ: പ്രവീണ്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടും സിറ്റിക്കെതിരേയും, കാര്‍ബണ്‍ഡൈല്‍ സിറ്റി അധികാരികള്‍ക്കെതിരേയും പ്രവീണിന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ കേസിന്റെ വാദത്തില്‍, കേസ് തള്ളിക്കളയണമെന്ന പ്രതിഭാഗം വക്കീലിന്റെ ആവശ്യം ജാക്സണ്‍ കൌണ്ടി കോടതി തള്ളിക്കളഞ്ഞു. പ്രതിയായ ഗേജ് ബഥൂണിനെതിരേയുള്ള കേസ് തള്ളണമെന്ന് പ്രതിയുടെ അറ്റോര്‍ണി വാദിച്ചെങ്കിലും ആശ്യം കോടതി തള്ളിക്കളയുകയായിരുന്നു വാദിഭാഗത്തിന് ശരിയായ കേസ് റിപ്പോര്‍ട്ട് നല്‍കാതെ കേസ് അവസാനിപ്പിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യവും കോടതി നിരാകരിച്ചു. പ്രവീണ്‍ വധത്തിന്റെ അന്വേഷണത്തില്‍ ഈ കോടതി വിധി ഒരു വഴിത്തിരിവായി. 2016 ഫെബ്രുവരി 15-ന് കേസിന്റെ മേല്‍ തുടര്‍വാദം കേള്‍ക്കുവാനും കോടതി ഉത്തരവായി.

പ്രവീണ്‍ വര്‍ഗീസിന്റെ കുടുംബാംഗങ്ങളുടെ പുതിയ അറ്റോര്‍ണിയായ ഡേവിഡ് കേറ്റ്സ് ഈ കേസില്‍ കാണിക്കുന്ന സഹകരണത്തിനും, അറ്റോര്‍ണി ജിമ്മി വാച്ചാച്ചിറയുടെ നസ്സീമമായ സഹകരണത്തിനും പ്രവീണിന്റെ മാതാപിതാക്കളായ മാത്യുവും ലൌലിയും നന്ദി പറഞ്ഞു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഇപ്പോഴും കേസ് അന്വേഷണം തുടരുന്നുണ്ട്. അന്വേഷണം ത്വരിതപ്പെടുത്താതില്‍ ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനര്‍മാരായ മറിയാമ്മ പിള്ളയും, ഗ്ളാഡ്സണ്‍ വര്‍ഗീസും തങ്ങളുടെ ആശങ്ക അറിയിച്ചു. റവ.ഫാ. ലിജു പോള്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം