കേരള അസോസിയേഷന്‍ 20-ട്വിന്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങി
Thursday, August 27, 2015 9:07 AM IST
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ഡാളസില്‍ 20-ട്വിന്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങി. ഓഗസ്റ് 22നു നടന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ മെസ്കീറ്റ് സ്പാര്‍ക്സ്, ഡാളസ് ടസ്കേഴ്സിനെ പരാജയപ്പെടുത്തി ആദ്യ വിജയം കുറിച്ചു.

ഡാളസിലെ പ്രമുഖ മലയാളി ക്രിക്കറ്റ് ക്ളബുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ സെപ്റ്റംബര്‍ 13ന് (ഞായര്‍) ആണു നടക്കുക. മെസ്കീറ്റ് ക്രിക്കറ്റ് ഗ്രൌണ്ടിലാണ് എല്ലാ കളികളും ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ക്രിക്കറ്റ് പ്രേമികളേയും ടൂര്‍ണമെന്റ് വേദിയിലേക്കു സ്വാഗതം ചെയ്യുന്നതായി കേരള അസോസിയേഷന്‍ അറിയിച്ചു.

കേരള അസോസിയേഷന്‍ സ്പോര്‍ട്സ് ഡയറക്ടര്‍ അനശ്വര്‍ മാമ്പിള്ളി, ചെറിയാന്‍ ചൂരനാട് എന്നിവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കുന്നത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍