മാസ് ഓണാഘോഷം വര്‍ണാഭമായി
Tuesday, August 25, 2015 7:59 AM IST
സിഡ്നി: മലയാളി ആര്‍ട്സ് അസോസിയേഷന്‍ സിഡ്നി (ങഅടട) യുടെ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കൊണ്ടു ശ്രദ്ധേയമായി.

ഓഗസ്റ് 22നു (ശനി) വെസ്റ് റൈഡിലുള്ള മാര്‍സ്ഡന്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് 12നു നടന്ന ഓണസദ്യയോടുകൂടി പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്നു നടന്ന ആവേശകരമായ വടംവലി മത്സരത്തില്‍ ടെഡി തോമസ് ക്യാപ്റ്റനായ വടക്കേക്കര ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം മുതിര്‍ന്ന അംഗങ്ങളായ തോമസ് കോശി, മത്തായി മാത്യൂസ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു നിര്‍വഹിച്ചു. തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറി. മിനി മാത്യു സ്വാഗത്വും ജോണ്‍സന്‍ രാജന്‍ നന്ദിയും പറഞ്ഞു. ലളിത പോള്‍, ശ്രീജ ഗോപാല്‍ എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു.

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ