ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം ബ്ളഡ് ഡ്രൈവ് സംഘടിപ്പിച്ചു
Tuesday, August 18, 2015 5:50 AM IST
ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം 'രക്തദാനം ജീവദാനം' എന്ന മഹത്തായ സന്ദേശം ജനമനസുകളിലേക്ക് എത്തിക്കാന്‍ ഓഗസ്റ് 15നു (ശനി) ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തില്‍ (240 ജീലൃേേ ഞീമറ, ഉല ജഹമശില, കഹഹശിീശ, 60016) ബ്ളഡ് ഡ്രൈവ് സംഘടിപ്പിച്ചു.

സേവന പാതയില്‍ എന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം, ഷിക്കാഗോയിലെ ലൈഫ് ബ്ളഡ് സെന്ററിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന പരിപാടിയില്‍ നിരവധി പേര്‍ രക്തം ദാനം ചെയ്തു.

ഷിക്കാഗോ മാര്‍ത്തോമ യുവജനസഖ്യം പ്രസിഡന്റ് റവ. ഏബ്രഹാം സ്കറിയ, അസോസിയേറ്റ് വികാരി റവ. സോനു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി പ്രാര്‍ഥനകളോടെ ബ്ളഡ് ഡ്രൈവ് ആരംഭിച്ചു. ബ്ളഡ് ഡ്രൈവ് വിജയമാക്കാന്‍ സഹായിച്ച ഏവര്‍ക്കും കണ്‍വീനര്‍ ടെജി തോമസ്, വിനോദ് വര്‍ഗീസ് എന്നിവര്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം