നൃത്ത വിസ്മയോല്‍സവം 'സംയോഗിത' ടൊറന്റോയില്‍
Tuesday, August 18, 2015 2:12 AM IST
ഒന്റാരിയോ: ഇന്ത്യയുടെ പരമ്പരാഗത കലകളെയും ക്ളാസിക്കല്‍ നൃത്ത കലയെയും വരുംതലമുറയിലേക്കു പകര്‍ന്നുകൊടുക്കുന്നതിനുവേണ്ടി പ്രയത്നിക്കുന്ന നൃത്തകലാകേന്ദ്രയും, റഗത കലാകേന്ദ്രയും സംയുക്തമായി അവതരിപ്പിക്കുന്ന 'സംയോജിത നൃത്ത ഉത്സവത്തിനു ഓഗസ്റ് 22-നു ശനിയാഴ്ച വൈകിട്ട് 6.30 നു തിരശീല ഉയരുന്നു. ടൊറന്റോ ഡോണ്‍ ബോസ്കോ കാത്തലിക് സ്കൂളില്‍ നടക്കുന്ന വിസ്മയത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഇന്ത്യയിലെ പ്രശസ്ത നൃത്ത കലയായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചപുടി വിഭാഗങ്ങള്‍ ഒരേ വേദിയില്‍ ഒരേസമയം അരങ്ങേറുന്ന വൈവിധ്യമാര്‍ന്ന നൃത്താവിഷ്കാരത്തിലേക്ക് മിഴികള്‍ തുറക്കുകയായി. പ്രശസ്ത നൃത്തവിദഗ്ധരായ പ്രീത കണ്ടന്‍ചത്ത, ഹരികൃഷ്ണന്‍ നായര്‍, വിനോദ് നായര്‍, സംജുക്ത ബാനര്‍ജി എന്നിവര്‍ ഒരുമിച്ചു ഒരേവേദിയില്‍ വിവിധ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കുന്നു. എന്‍കെകെ ഡാന്‍സ് അക്കാഡമിയുടെ ജീവനാഡി ആയ പ്രീത ഭരതനാട്യം, കുചിപ്പുടി ,മോഹിനിയാട്ടം, കഥകളി എന്നിവയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട് .കഥകളി ,കുച്ചിപ്പുടി,ഭരതനാട്യം എനിവയില്‍ മികവു തെളിയിച്ച ഹരികൃഷ്ണന്‍ സ്വന്തമായി നൃത്ത വിദ്യാലയം നടത്തി വരുന്നു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള