ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ 'ബൈബിള്‍ എക്സ്പെഡീഷന്‍ 2015' വിബിഎസ് പ്രോഗ്രാം
Monday, August 17, 2015 6:02 AM IST
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധന സ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ അവധിക്കാല ബൈബിള്‍ പഠനപരിശീലനപരിപാടി പുതുമ നിറഞ്ഞതായി. സിസിഡി കുട്ടികള്‍ സാധാരണ ഞായറാഴ്ചകളില്‍ വേദപാഠം പഠിച്ചിരുന്ന ക്ളാസ് മുറികളും സോഷ്യല്‍ ഹാളും, ലോബിയുമെല്ലാം തിരിച്ചറിയാന്‍ പറ്റാത്തരീതിയില്‍ ബഹുവര്‍ണഅലങ്കാരങ്ങളാല്‍ കമനീയമാക്കിയിരുന്നു. ബൈബിളിലെ വിലയേറിയ മൊഴിമുത്തുകള്‍ കണ്െടത്തുന്നതിനുള്ള കുട്ടികളുടെ എക്സ്പെഡീഷന്‍ തികച്ചും അനുചിതമായ രീതിയില്‍ ബൈബിളിലെ മനുഷ്യ-മൃഗ കഥാപാത്രങ്ങളെക്കൊണ്ടു തികച്ചും നാടകീയമായ രീതിയില്‍ സ്റേജും, ഹാളും സജ്ജമാക്കിയിരുന്നു. സ്റേജും, ഭിത്തികളും വ്യത്യസ്ത രംഗപടങ്ങളാല്‍ സമൃദ്ധമായിരുന്നു. യുവജനങ്ങളുടെ ഭാവന നന്നായി ചിറകുവിടര്‍ത്തിയ അനുഭൂതി കാണികളില്‍ കുളിര്‍മയേകി.

ഓഗസ്റ് പത്തു മുതല്‍ 14 വരെ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരുന്നു ക്ളാസ് സമയം. ബൈബിളിലെ പ്രധാനപ്പെട്ട പല ആശയങ്ങളും, കഥകളും ആക്ഷന്‍ സോംഗ്, കഥാകഥനം, സ്കിറ്റ്, പവര്‍ പോയിന്റ്, ആനിമേഷന്‍ വീഡിയോ, വിവിധയിനം ഗെയിമുകള്‍, പ്രെയിസ് ആന്റ് വര്‍ഷിപ്പ് എന്നിവയിലൂടെ കുട്ടികള്‍ക്കു മനസിലാകുന്ന രീതിയില്‍ രസകരമായി അവതരിപ്പിക്കാന്‍ സംഘാടകര്‍ പരമാവധി ശ്രദ്ധിച്ചു. ഗ്രേഡ് ലെവല്‍ അനുസരിച്ച് വിവിധ ഗ്രൂപ്പുകളിലായിട്ടാണു ക്ളാസ് നടന്നത്. ഇടവകവികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി ഓഗസ്റ് പത്തിനു അഞ്ചുദിവസം നീണ്ടുനിന്ന വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ഉത്ഘാടനം ചെയ്തു. 200ല്‍ പരം കുട്ടികള്‍ ഈ വര്‍ഷത്തെ വിബിഎസില്‍ പങ്കെടുത്തു.

ഇടവകവികാരി ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനി, മതബോധനസ്കൂള്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി എന്നിവരുടെ നേതൃത്വത്തില്‍ ഇടവകയിലെ മുതിര്‍ന്ന യുവജന ഗ്രൂപ്പാണു വിബിഎസിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തത്. റോസ് മേരി, ജെന്നി ഫിലിപ്പ്, റോസ് ഫിലിപ്പ്, എലിസബത്ത് ഫിലിപ്പ് എന്നിവര്‍ വിബിഎസിന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചു. അവരോടൊപ്പം ഇടവകയിലെ യൂത്ത് വിംഗ് ഭക്ഷണക്രമീകരണമുള്‍പ്പെടെ പലവിധ പരിപാടികള്‍ കോ-ഓര്‍ഡിനേറ്റു ചെയ്തു. വിജ്ഞാനപ്രദവും, രസകരവുമായ ഈ ക്യാമ്പ് കുറച്ചു ദിവസങ്ങള്‍കൂടി വേണ്ടിയിരുന്നു എന്നു പങ്കെടുത്ത പല കുട്ടികള്‍ക്കും തോന്നിപ്പിക്കാന്‍ ഇടയാക്കിയതു മികച്ച സംഘാടനത്തിന്റെ മേന്മയാണു കാണിക്കുന്നത്.

വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിമുതല്‍ നടന്ന സമാപനപരിപാടികള്‍ക്കുശേഷം പ്രധാന കോര്‍ഡിനേറ്റര്‍മാരായ റോസ് മേരി, ജെന്നി ഫിലിപ്, റോസ് ഫിലിപ്, എലിസബത്ത് ഫിലിപ് എന്നിവരെ ഇടവകവികാരി ഫാ. ജോണിക്കുട്ടി പുലിശേരിയും, സെ. ജോണ്‍ ന്യൂമാന്‍ ക്നാനായ മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത| മണക്കാട്ടും ഇടവകയുടെ പാരിതോഷികം നല്‍കി ആദരിച്ചു.
ഫോട്ടോ: ജോസ് ജോസഫ്.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍