ബ്രോങ്ക്സ് സീറോ മലബാര്‍ പള്ളിയില്‍ കുടുംബനവീകരണ ഫൊറോന കണ്‍വന്‍ഷന്‍ ഓഗസ്റ് 26 മുതല്‍ 30 വരെ
Monday, August 17, 2015 6:01 AM IST
ന്യൂയോര്‍ക്ക്: കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തന്‍ ഉണര്‍വ്വും ആത്മാഭിഷേകവും പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 2015 ഓഗസ്റ് 26, 27, 28, 29, 30 (ബുധന്‍, വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ സമീപ പ്രദേശത്തുള്ള അഞ്ച് ഇടവകകള്‍ ഒരുമിച്ചുകൂടി കുടുംബവര്‍ഷത്തോടനുബന്ധിച്ച് ബ്രോങ്ക്സ് സീറോ മലബാര്‍ പള്ളിയില്‍വച്ച് കുടുംബനവീകരണ ഫൊറോന കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നു.

അഞ്ച് ദിവസത്തെ ധ്യാനശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്നതു ഫാ. ഷാജി തുമ്പേചിറയില്‍, ബ്രദര്‍ സന്തോഷ് കരിമാത്തറ, ബ്രദര്‍ പി.ഡി. ഡൊമിനിക്, ബ്രദര്‍ മാര്‍ട്ടിന്‍ മഞ്ഞപ്പാറ (ഗാനശുശ്രൂഷ) എന്നിവരാണു കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ നയിക്കുന്നത്.

ഓഗസ്റ് 26-നു (ബുധനാഴ്ച) വൈകുന്നേരം ആറു മുതല്‍ പത്തുവരെയും, 27നു (വ്യാഴാഴ്ച) വൈകുന്നേരം ആറു മുതല്‍ പത്തുവരെയും, 28-നു (വെള്ളിയാഴ്ച) വൈകുന്നേരം ആറു മുതല്‍ പത്തുവരേയും, 29-നു (ശനിയാഴ്ച) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയും, 30-നു രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയുമാണു ധ്യാനസമയം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ജോസ് കണ്ടത്തിക്കുടി (വികാരി, സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ കാത്തലിക് ചര്‍ച്ച് -ഫോണ്‍: 201 681 6021), ഫാ. റോയിസണ്‍ മേനോലിക്കല്‍ (അസിസ്റന്റ് വികാരി, സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ കാത്തലിക് ചര്‍ച്ച് 917 345 2610), ഫാ. ലിഗോറി ജോണ്‍സണ്‍ (വികാരി, സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ലോംഗ്ഐലന്‍ഡ് 281 935 7275), ഫാ. തദേവൂസ് അരവിന്ദത്ത് (വികാരി, സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് റോക്ക്ലാന്‍ഡ്- 845 490 9307), ഫാ. ജേക്കബ് ക്രിസ്റി പറമ്പുകാട്ട് (വികാരി, സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, പാറ്റേഴ്സണ്‍, ന്യൂജേഴ്സി- 281 904 6622), ഫാ. ഏബ്രഹാം വെട്ടിയോലില്‍ (വികാരി, ബ്ളെഡ്സ് കുഞ്ഞച്ചന്‍ സീറോ മലബാര്‍ കാത്തലിക് മിഷന്‍ സ്റാറ്റന്‍ഐന്‍ഡ്- 347 601 0024), സണ്ണി കൊല്ലറയ്ക്കല്‍ (914 426 2119), ആന്റണി കൈതാരത്ത് (914 426 6234), ജോര്‍ജ് പട്ടേരില്‍ (914 320 5859), ജോണ്‍ തുണ്ടത്തില്‍ (646 287 7454), ഷോളി കുമ്പിളുവേലി (914 330 6340), ബിനു വാതപ്പള്ളില്‍ (914 815 3489), ജോനിനി മാളിയേക്കല്‍ (914 806 3734), സി.എം. തോമസ് (914 953 5291), പള്ളായി വര്‍ഗീസ് (914 400 6971). ംംം.ാമൃശമി്ംീൃഹറ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം