ബോസ്റണ്‍ സീറോ മലബാര്‍ പള്ളിയില്‍ ആത്മാഭിഷേക കുടുംബ നവീകരണ ധ്യാനം ഓഗസ്റ് 21, 22, 23 തീയതികളില്‍
Saturday, August 15, 2015 1:20 AM IST
ബോസ്റണ്‍: കഴിഞ്ഞ 15 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വും ആത്മാഭിഷേകവും പകര്‍ന്നു നല്‍കികൊണ്ടിരിക്കുന്ന ക്യൂന്‍ മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഓഗസ്റ് 21, 22, 23 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ (41 ബ്രൂക്ക് സ്ട്രീറ്റ്, ഫാര്‍മിഗ്ഹം, ബോസ്റണ്‍, എംഎ 01710) കുടുംബ വര്‍ഷത്തോടനുബന്ധിച്ച് കുടുംബ നവീകരണ ധ്യാനം നടത്തുന്നു.

മൂന്നു ദിവസത്തെ ധ്യാനശുശ്രൂഷകള്‍ക്ക് മരിയന്‍ ടിവി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ഷാജി തുമ്പേചിറയില്‍ നേതൃത്വം നല്‍കും. കൂടാതെ പ്രശസ്ത വചനപ്രഘോഷകന്‍ ബ്രദര്‍ സന്തോഷ് കരിമാത്തറ, മരിയന്‍ ടിവി ചെയര്‍മാന്‍ ബ്രദര്‍ പി.ഡി. ഡൊമിനിക്, ബ്രദര്‍ മാത്യു ജോസഫ്, ബ്രദര്‍ മാര്‍ട്ടിന്‍ മഞ്ഞപ്പാറ (ഗാനശുശ്രൂഷ) എന്നിവരാണ് ധ്യാനശുശ്രൂഷകള്‍ നയിക്കുക.

21നു (വെള്ളി) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 9.30 വരെയും 22നു (ശനി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയും 23നു (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറു വരെയുമാണ് ധ്യാനം.

രജിസ്ട്രേഷന്‍ ഫീസ് ഇല്ലാതെ തികച്ചും സൌജന്യമായി നടത്തുന്ന മൂന്നു ദിവസത്തെ ആത്മാഭിഷേക കുടുംബനവീകരണ ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ സഭാവ്യത്യാസഭേദമെന്യേ ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക് ഫാ.മാത്യൂസ് പോത്താലില്‍ വിസി (വികാരി) 508 532 8620, പോള്‍ പോള്‍ (ട്രസ്റി 617 218 7405, ഡോണ്‍ ഫ്രാന്‍സിസ് (ട്രസ്റി) 781 353 8999, ജോസ് കൈതമറ്റം (ട്രസ്റി) 978 210 3412. വെബ്സൈറ്റ് ംംം.ാമൃശമിംീൃഹറ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം