ഡിട്രോയിറ്റ് കേരള ക്ളബിന്റെ ഓണാഘോഷവും നാല്‍പ്പതാം വാര്‍ഷികവും ഓഗസ്റ് 29ന്
Friday, August 14, 2015 5:24 AM IST
ഡിട്രോയിറ്റ്: മിഷിഗണിലെ പ്രമുഖ മലയാളിസംഘടനയായ കേരള ക്ളബ്ബിന്റെ ഓണാഘോഷവും നാല്‍പ്പതാം വാര്‍ഷികവും ഓഗസ്റ് 29-നു ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ രാത്രി പത്തുവരെ വരെ മാഡിസണ്‍ ഹൈറ്റ്സിലുള്ള ലാമ്പിയര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. (610 ം, 13 ാശഹല ഞറ, ങമറശീി ഒലശഴവ, 48071) ആദ്യം ഓണസദ്യയും പിന്നീട് തിരുവാതിരകളി, ചെണ്ടമേളം, ശിംഗാരി കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഷിക്കാഗോയില്‍ നിന്നുള്ള നാല്‍പ്പതു പേര്‍ അടങ്ങിയ ഒരു ഗ്രൂപ്പിന്റെ 'യാത്ര' എന്ന മനോഹരമായ ഡാന്‍സ് പ്രോഗ്രാം, കേരളത്തിലേക്കുള്ള 'നൃത്തയാത്ര' ഇവ ഈ ഓണത്തിനു മാറ്റുകൂട്ടുന്നു. ഫൊക്കാനാ പ്രസിഡന്റും, ഫോമ പ്രസിഡന്റും ഈ ഓണാഘോഷത്തില്‍ സംസാരിക്കുന്നു.

1975ല്‍ ചുരുക്കം ചില ആള്‍ക്കാര്‍ കൂടി ഓണവും ക്രിസ്മസും ആഘോഷിക്കാന്‍ തുടങ്ങിയ ഡിട്രോയിറ്റിലെ ഈ ആദ്യത്തെ മലയാളി സംഘടന ഇന്ന് മിച്ചിഗണിലെ ഏറ്റവും വലിയ മലയാളി സംഘടനയായി വളര്‍ന്നതിന്റെ പിന്നില്‍ വളരെ അധികം പേരുടെ കഠിനാധ്വാനമുണ്ട്.
ഡിട്രോയിറ്റില്‍ കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള ഒസിടി ക്യാമ്പുകള്‍ നടത്തിയും കേരളത്തില്‍ കണ്ണൂരും, തൊടുപുഴയും കാന്‍സര്‍ ബോധവത്കരണ ക്യാമ്പുകള്‍ നടത്തി വളരെ അധികം രോഗികള്‍ക്കു കാന്‍സര്‍ ചികിത്സയ്ക്കും, ക്യാന്‍സര്‍ തുടക്കത്തില്‍ത്തന്നെ കണ്ടുപിടിക്കാനുള്ള മാര്‍ഗങ്ങളും കേരളത്തിലെ ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കുവാന്‍ ഡിട്രോയിറ്റ് കേരള ക്യൂവിനു കഴിഞ്ഞിട്ടുണ്ട്.

ഈ വര്‍ഷത്തെ ഓണാഘോഷം കൂടുതല്‍ വിജയപ്രദമാകുവാന്‍, ഡിട്രോയിറ്റ് എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായി കേരള ക്ളബ് പ്രസിഡന്റ് ജോസ് ലൂക്കോസ് പള്ളികിഴക്കേതില്‍, വൈസ് പ്രസിഡന്റ് അരുണ്‍ എല്ലുവിള, സെക്രട്ടറി ജയ്സണ്‍ തുരുത്തേല്‍, ജോയിന്റ് സെക്രട്ടറി, സ്വപ്ന ഗോപാലകൃഷ്ണന്‍, ട്രഷറര്‍ ആഷ മനോഹര്‍, ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ മുരളി നായര്‍ എന്നിവര്‍ അറിയിച്ചു. ഈ പ്രോഗ്രാമിന്റെ മെഗാ സ്പോണ്‍സര്‍ റീമിക്സ് റിയാലിറ്റിയിലെ കോശി ജോര്‍ജ് ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ജോസ് ലൂക്കോസ് പള്ളികിഴക്കേതില്‍ 313 5102901.

റിപ്പോര്‍ട്ട്: രാജന്‍, ഡിട്രോയിറ്റ്