ന്യൂയോര്‍ക്ക് നഗരത്തിലെ ഇന്ത്യ ഡേ പരേഡില്‍ ശശി തരൂര്‍ എംപി പങ്കെടുക്കും
Friday, August 14, 2015 5:23 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ചരിത്രം കുറിക്കുന്ന ഈ വര്‍ഷത്തെ ഇന്ത്യ ഡേ പരേഡില്‍ (ഓഗസ്റ് 16) ശശി തരൂര്‍ എംപി, ഐഎന്‍ഒസി ദേശീയ സമിതിയുടെയും ഐഎന്‍ഒസി കേരള (ഒഐസിസി) ചാപ്റ്ററിന്റെയും ഭാരവാഹികളോടൊപ്പം പങ്കെടുക്കുന്നതാണ്. മലയാളിസമൂഹം തങ്ങളുടെ ശക്തിയും സാന്നിധ്യവും അറിയിക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു കേരള ചാപ്റ്റര്‍ (ഒഐസിസി) ചെയര്‍മാന്‍ തോമസ് റ്റി. ഉമ്മന്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യക്കു പുറത്തുള്ള ഏറ്റവും വലിയ സ്വാതന്ത്യ്രദിന പരേഡ് എന്നു അറിയപ്പെടുന്ന ന്യൂയോര്‍ക്കിലെ ഇന്ത്യ ഡേ പരേഡിന്റെ വിജയത്തിനായി ഐഎന്‍ഒസി ദേശീയ സമിതി നേതാക്കളായ ജോര്‍ജ് എബ്രഹാം (ചെയര്‍മാന്‍), സാക് തോമസ് (വൈസ് ചെയര്‍മാന്‍), ജുനെദ് ക്വാസി (പ്രസിഡന്റ്), ഹര്‍ഭജന്‍ സിംഗ് (ജനറല്‍ സെക്രട്ടറി), ജോസ് ചാരുംമൂട് (ട്രഷറര്‍), എന്നിവരോടൊപ്പം കേരളാ ചാപ്റ്റര്‍ (ഒഎസിസി ) നേതാക്കളായ ചെയര്‍മാന്‍ തോമസ് റ്റി ഉമ്മന്‍, ജയചന്ദ്രന്‍ രാമകൃഷ്ണന്‍ (പ്രസിഡന്റ്), യു.എ നസീര്‍ (ജനറല്‍ സെക്രട്ടറി), ജോസ് തെക്കേടം (ട്രഷറ), ലീലാ മാരേട്ട് (വനിതാ ഫോറം ചെയര്‍പെഴ്സണ്‍, എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. ഐഎന്‍ഒസി കേരള ചാപ്റ്റര്‍ (ഒഐസിസി) നേതൃത്വത്തോടൊപ്പം ന്യൂയോര്‍ക്ക് സിറ്റിയില്‍ അണിനിരക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു. ഓഗസ്റ് 16-നു (ഞായറാഴ്ച) ഉച്ചയ്ക്ക് പന്ത്രണ്ടിനു ഇന്ത്യ ഡേ പരേഡ് ആരംഭിക്കും.