'ഭാഷയ്ക്കൊരുഡോളര്‍' പുരസ്കാരം സമ്മാനിച്ചു
Thursday, August 13, 2015 5:17 AM IST
തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും നല്ല ഗവേഷണപ്രബന്ധത്തിനു കേരള സര്‍വകലാശാല അമേരിക്കന്‍ മലയാളിസംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുമായി ചേര്‍ന്ന് നല്‍കുന്ന 'ഭാഷയ്ക്കൊരു ഡോളര്‍' പുരസ്കാരം ഡോ. എ.ജി. ശ്രീകുമാനു സമ്മാനിച്ചു. പ്രോവൈസ് ചാന്‍സലര്‍ ഡോ.എന്‍ വീരമണികണ്ഠന്‍ പുരസ്കാരദാനം നിര്‍വഹിച്ചു.

മാതൃഭാഷയെ സഹായിക്കാനുള്ള ഏതു പ്രവര്‍ത്തനവും ഫൊക്കാന തുടര്‍ന്നും ചെയ്യുമെന്ന്്് പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ പറഞ്ഞു. ഭാഷാ പഠനം ആകര്‍ഷകമാക്കാന്‍ സര്‍വകലാശാലയും ഭാഷാ ഇന്‍സ്റിറ്റ്യൂട്ടും പദ്ധതി തയ്യാറാക്കണമെന്ന്്ു ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ പറഞ്ഞു.

അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. സംസ്കൃത സര്‍വകലാശാലാ മലയാളം വിഭാഗത്തിന്റെ സംസ്കൃത കുട്ടായ്മയ്ക്ക് അവാര്‍ഡ് സമര്‍പ്പിക്കുന്നതായി ഡോ. എ.ജി. ശ്രീകുമാര്‍ പറഞ്ഞു. സെനറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. മുഹമ്മദ് ബഷീര്‍ കെ ആദ്ധ്യക്ഷം വഹിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. പി.എം. രാധാമണി, സ്വാമി ഗുരുരത്നം ജ്ഞാനതപസി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പുരസ്കാരം നേടിയ ഗവേഷണ പ്രബന്ധത്തിനുമാര്‍ഗനിര്‍ദേശം നല്‍കിയ ഗൈഡ് ഡോ. പി. പവിത്രനെ ആദരിച്ചു. മുന്‍ വര്‍ഷം പുരസ്കാരം നേടുകയും സര്‍വകലാശാല പ്രസിദ്ധീകരിക്കുകയും ചെയ്ത ഡോ. താര എസ്എസിന്റെ 'പൌരാണിക സാഹിത്യത്തിന്റെ സ്വാധീനം രാജാരവിവര്‍മ ചിത്രങ്ങളില്‍' എന്ന ഗവേഷണ പ്രബന്ധം പ്രോ വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന്‍ പ്രകാശനം ചെയ്തു.

ഫൊക്കാന ഭാരവാഹികളായ തമ്പി ചാക്കോ. മാത്യു കൊക്കുറ, അലക്സ് തോമസ്്,ഡയസി അലക്സ്,ബിജു വെട്ടുതറ, ചെറുകഥാകൃത്ത് സതീഷ് ബാബു പയ്യന്നൂര്‍, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍, സെനറ്റ് അംഗങ്ങള്‍, അധ്യാപകര്‍, ഗവേഷക വിദ്്ധാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.ആര്‍.ഒ ഡോ. ലാല്‍ സി.എ. സ്വാഗതവും പ്രകാശനവിഭാഗം ഡയറക്ടര്‍ ജോ ജോസഫ് നന്ദിയും പറഞ്ഞു.