സോക്കര്‍ മേള: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
Wednesday, August 12, 2015 6:19 AM IST
സിഡ്നി: കാന്റര്‍ബറി സ്പോര്‍ട്ടിംഗ് ക്ളബിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറുന്ന സോക്കര്‍ മാമാങ്കത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഓഗസ്റ് 15നു (ശനി) രാവിലെ സില്‍വര്‍ വാട്ടര്‍ റോഡിലുള്ള വില്‍സണ്‍സ് പാര്‍ക്ക് സ്റേഡിയത്തില്‍ രാവിലെ 7.30 മുതല്‍ നാലു ഗ്രൂപ്പുകളായി ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 20 ടീമുകള്‍ മാറ്റുരയ്ക്കും. തുടര്‍ന്നു സെമി ഫൈനല്‍ മത്സരങ്ങളും ഫൈനലും നടക്കും. ജേതാക്കള്‍ക്ക് രണ്ടായിരം ഡോളര്‍ കാഷ് അവാര്‍ഡും എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും.

മികച്ച കളിക്കാരന്‍, ഗോള്‍ കീപ്പര്‍, യുവപ്രതിഭ എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ നല്‍കും. സിഡ്നിയിലെ പ്രമുഖ റസ്ററന്റ് ശൃംഖലയായ ജനനി റസ്ററന്റിന്റെ ഭക്ഷണശാലയും സ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ