മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ഓണാഘോഷം ഓഗസ്റ് 29ന്
Monday, August 10, 2015 8:18 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ആറാമത് ഓണാഘോഷം ഓഗസ്റ് 29നു (ശനി) നടക്കും.

രാവിലെ 9.30 മുതല്‍ സ്പ്രിംഗ് ഡെയില്‍ ടൌണ്‍ ഹാളിലാണ് ആഘോഷ പരിപാടികള്‍. പ്രശസ്ത മലയാള സിനിമാതാരം ഇന്ദ്രജിത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് ഓണാഘോഷം ഉദ്ഘാടനം ചെയ്യും.

രാവിലെ വടംവലി മത്സരം, തിരുവാതിരകളി, കുട്ടികള്‍ക്കായി കളറിംഗ്, ഡ്രോയിംഗ് മത്സരം എന്നിവ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസങ്ങളായി നടന്നുവന്നിരുന്ന അൃാ ംൃലവെേശിഴ മത്സരത്തിന്റെ ഫൈനല്‍ രാവിലെ നടക്കും. 70 കിലോ, 80 കിലോ, 90 കിലോ എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഉച്ചയ്ക്കു വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പും. ഒരു വര്‍ഷമായി നടന്നുവന്നിരുന്ന എംഎംഎഫ് വോളിബോള്‍ ടൂര്‍ണമെന്റ് സ്പ്രിംഗ് ഗേവല്‍ ലെയ്സര്‍ സെന്ററില്‍ സമാപിച്ചു. എംഎംഎഫ് ട്വിന്റി-20, എംഎംഎഫ് പ്രീമിയര്‍ ലീഗ് സോക്കര്‍ എന്നിവയുടെ വിജയികളെ ചടങ്ങില്‍ ആദരിക്കും.

ചില്ലി ഇന്ത്യ-ഡാന്‍ഡിനോംഗ് പ്ളാസ മുഖ്യ പ്രായോജകരായി അണിയിച്ചൊരുക്കുന്ന ഓണം 2015ന് എത്തുന്നവരില്‍നിന്നും നറുക്കെടുപ്പിലൂടെ ഫോണിക്സ് ട്രാവല്‍സ് വക എയര്‍ ഇന്ത്യ-ഡ്രീംലൈന്‍ ടിക്കറ്റ് ഇന്ത്യയിലേക്ക് ഒരുക്കിയിട്ടുണ്ട്.

ടിക്കറ്റുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: ഡോ. ഷാജി വര്‍ഗീസ് 0401865790, അജി പുനലൂര്‍ 0401426932, രാജന്‍ വെണ്‍മണി 0400450593, ജിന്‍മന്‍ കുര്യന്‍ 0431819242.