ഓക്ലാന്‍ഡില്‍ 'ഓണോത്സവം 2015' ഓഗസ്റ് 22ന്
Wednesday, August 5, 2015 6:43 AM IST
ഓക്ലാന്‍ഡ്: മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം 'ഓണോത്സവം 2015' ഓഗസ്റ് 22ന് മഹാത്മാഗാന്ധി സെന്ററില്‍ (145, ന്യൂ നോര്‍ത്ത് റോഡ്, ഈഡന്‍ ടെറസ്) നടക്കും. വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 10.30 വരെയാണ് ആഘോഷ പരിപാടികള്‍.

പൂക്കള മത്സരത്തോടെ ആരംഭിക്കുന്ന ആഘോഷ പരിപാടിയില്‍ എത്നിക് അഫയേസ് മിനിസ്റര്‍ പെസെറ്റ സാം, പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് ആന്‍ഡ്രു ലിറ്റില്‍, ഫില്‍ ടൈഫോര്‍ഡ് എംപി, കണ്‍വല്‍ജിത് സിംഗ് ബഗി എംപി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

പകല്‍പ്പൂരം, പുലികളി, നാടകം, സെല്‍ഫി വിത്ത് മാവേലി തുടങ്ങിയവ ഈ വര്‍ഷത്തെ പ്രത്യേകതകളായിരിക്കും. കൂടാതെ 1200 ഓളം പേര്‍ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കും. സമാജത്തിന്റെ വാര്‍ഷിക പ്രസിദ്ധീകരണമായ 'ദര്‍പ്പണ'ത്തിന്റെ പ്രകാശനവും അന്നേ ദിവസം നടക്കും.

കേരള തനിമയും പുതുമയും നിറഞ്ഞ വെവിധ്യമാര്‍ന്ന കലാവിരുന്നിലേക്കും ഓണസദ്യയിലേക്കും ഓക്ലാന്‍ഡിലെ മുഴുവന്‍ മലയാളി കുടുംബങ്ങളെയും വിദ്യാര്‍ഥി സുഹൃത്തുക്കളെയും സമാജം കമ്മിറ്റി ഹാര്‍ദമായി സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: +64 0210413060 (സമാജം സെക്രട്ടറി).

ഓണാഘോഷം നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ങമവമാമ ഏമിറവശ ഇലിൃല, 145 ചലം ചീൃവേ ഞീമറ, ഋറലി ഠലൃൃമരല, അൌരസഹമിറ.

റിപ്പോര്‍ട്ട്: ജോസഫ് ജോര്‍ജ്