വേള്‍ഡ് അസോസിയേഷന്‍ ഓഫ് ക്നാനായ എന്റര്‍പ്രണേഴ്സ് യോഗം നടന്നു
Tuesday, August 4, 2015 11:23 PM IST
കോട്ടയം: വേള്‍ഡ് അസോസിയേഷന്‍ ഓഫ് ക്നാനായ എന്റര്‍പ്രണേഴ്സിന്റെ (വെയ്ക്ക്) യോഗം കോട്ടയം ഐഡ ഹോട്ടലില്‍ നടന്നു. 'ക്നാനായ സമുദായവും മണിഗ്രാമം വര്‍ത്തകസംഘവും' എന്ന വിഷയത്തില്‍ സമുദായ ട്രസ്റി കമാന്‍ഡര്‍ ടി.ഒ. ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങില്‍ സമുദായ സെക്രട്ടറി ഡോ. എബ്രഹാം പുന്നൂസ് കല്ലുകുഴി, ക്നാനായ അസോസിയേഷന്‍ പ്രസിഡന്റ് ഫാ. കെ.സി. എബ്രഹാം കട്ടത്തറ, വെയ്ക്ക് ചെയര്‍മാന്‍ തോമസ് ജോണ്‍ കുളങ്ങര, വൈസ് പ്രസിഡന്റ് റജി മര്‍ക്കോസ് വാതക്കാട്ട്, സെക്രട്ടറി ജോബി ജോയി വിലങ്ങന്‍പാറ, ട്രഷറര്‍ മാത്യു ജേക്കബ് പുതിയമഠം എന്നിവര്‍ പങ്കെടുത്തു.