ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍
Tuesday, August 4, 2015 6:22 AM IST
ബംഗളൂരു: ഇന്‍ഫന്റ് ജീസസ് പ്രെയര്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് എട്ട് ശനിയാഴ്ച വിവേക്നഗര്‍ ഇന്‍ഫന്റ് ജീസസ് ദേവാലയത്തില്‍ നടക്കും.

ദേവാലയത്തിലെ തീര്‍ഥാടനകേന്ദ്രത്തിലെ അഞ്ചാം നമ്പര്‍ ഹാളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ നടക്കുന്ന കണ്‍വന്‍ഷന് ഫാ. ബിജു മാത്യു, ബ്രദര്‍ ഡോമിനിക് സാവിയോ എന്നിവരും ഇന്‍ഫന്റ് ജീസസ് പ്രെയര്‍ ടീമും നേതൃത്വം നല്കും. കണ്‍വന്‍ഷനോടനുബന്ധിച്ച് മലയാളത്തിലുള്ള വചനപ്രഘോഷണവും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 25742128, 9980621391.