ഗാര്‍ലന്‍ഡില്‍ സാംസ്കാരിക സമ്മേളനം ഓഗസ്റ് ഒമ്പതിന്
Tuesday, August 4, 2015 6:15 AM IST
ഗാര്‍ലന്‍ഡ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെയും കേരള ലിറ്റററി സൊസൈറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ സാംസ്കാരിക സമ്മേളനം നടത്തുന്നു.

'സമകാലിക കേരളത്തിന്റെ സാംസ്കാരിക അപചയം' എന്ന വിഷയത്തില്‍ ഓഗസ്റ് ഒമ്പതിനു (ഞായര്‍) വൈകുന്നേരം 4.30ന് ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ ഹാളിലാണ് പരിപാടി.

പ്രശസ്ത സാഹിത്യകാരന്‍ പോള്‍ സക്കറിയ ആണ് ക്ളാസ് നയിക്കുന്നത്. ഡോ. എം.വി. പിള്ള മോഡറേറ്ററായിരിക്കും.

ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ കേരള അസോസിയേഷന്‍ സെക്രട്ടറിയുമായി 972 569 7165 ബന്ധപ്പെടുക.

ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍