ട്രിനിറ്റി തയ്യല്‍ പരിശീലന ക്ളാസുകള്‍ ആരംഭിക്കുന്നു
Saturday, August 1, 2015 8:34 AM IST
ന്യൂയോര്‍ക്ക്: ട്രിനിറ്റി സ്കൂള്‍ ഓഫ് ആര്‍ട്സ് തയ്യല്‍ പരിശീലന ക്ളാസുകളും ആരംഭിക്കുന്നു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ ന്യൂയോര്‍ക്കിലെ ന്യൂ ഹൈടെക് പാര്‍ക്കില്‍ ആണ് ക്ളാസുകള്‍. എല്ലാവിധ തയ്യല്‍ ജോലികളും ഇവിടെ ചെയ്തുകൊടുക്കുന്നതാണ്. ഓഗസ്റ് മൂന്നിനു ക്ളാസുകള്‍ ആരംഭിക്കും.

ജോലിയുള്ളവര്‍ക്കും ജോലി ഇല്ലാത്തവര്‍ക്കും ക്ളാസുകളില്‍ ചേരാവുന്നതാണ്. മൂന്നുമാസം, രണ്ടുമാസം, ഒരു മാസം തുടങ്ങി ഒരാഴ്ചകൊണ്ടുവരെ പഠിക്കാന്‍ ഇവിടെ സൌകര്യം ലഭ്യമാണ്. നൂറു മണിക്കൂര്‍ പരിശീലനം കൊണ്ട് സാമാന്യം മികവാര്‍ന്ന രീതിയില്‍ തയ്യല്‍ പഠിച്ചെടുക്കാവുന്നതാണ്.

കീബോര്‍ഡ്, പിയാനോ, ഗിറ്റാര്‍, വയലിന്‍, തബല, ഡ്രംസ്, വിവിധ നൃത്തരൂപങ്ങള്‍ എന്നിവകളിലും ട്രിനിറ്റി സ്കൂള്‍ ഓഫ് ആര്‍ട്സ് ക്ളാസുകള്‍ എടുക്കുന്നുണ്ട്. ട്രിനിറ്റി സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ അവാര്‍ഡ് നൈറ്റ് വിവിധ കലാപരിപാടികളോടെ ഗ്ളെന്‍ ഓക്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഓക്ടോബര്‍ 17ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 917 224 8665, 917 225 2399. ംലയശെലേ.ൃശിശ്യരെവീീഹീളമൃ.രീാ, ലാമശഹ:രേവലൃശമി64@്യമവീീ.രീാ

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍