ഐഎന്‍ഒസി-ഐ യുഎസ്എ കേരള ചാപ്റ്റര്‍ ദേശീയ കണ്‍വന്‍ഷന്‍ ഓഗസ്റ് 21, 22 തീയതികളില്‍
Saturday, August 1, 2015 8:29 AM IST
ന്യൂയോര്‍ക്ക്: ഓഗസ്റ് 21, 22 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഐഎന്‍ഒസി-ഐ യുഎസ്എ കേരള ചാപ്റ്ററിന്റെ ദേശീയ കണ്‍വന്‍ഷന് ന്യൂ യോര്‍ക്കില്‍ നിന്ന് 50ലധികം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഐഎന്‍ഒസി ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്‍ അറിയിച്ചു.

ഓഗസ്റ് 21നു (വെള്ളി) വൈകുന്നേരം 5.30നു സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. കേരളത്തിലേയും അമേരിക്കയിലേയും മറ്റും പ്രമുഖരായ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്റെ വിജയത്തിനുവേണ്ടി നിരവധി കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

എല്ലാ കോണ്‍ഗ്രസ് അനുഭാവികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുവാനും അവര്‍ക്ക് ഒത്തൊരുമിക്കാനും ഉള്ള ഒരുവേദി ആണ് ഈ കണ്‍വന്‍ഷന്‍ എന്നും അധ്യക്ഷ പ്രസംഗത്തില്‍ ഐഎന്‍ഒസി ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജോയി ഇട്ടന്‍ അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, ട്രഷറര്‍ സജി ഏബ്രഹാം, റവ. ഡോ. വര്‍ഗീസ് ഏബ്രഹാം, ചാക്കോ കൊയികലേത്തു, ചാപ്റ്റര്‍ സെക്രട്ടറി വര്‍ഗീസ് ജോസഫ്, ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് വര്‍ഗീസ് രാജന്‍, ഫിലിപ്പ് ചാക്കോ, ഏബ്രഹാം പുത്തന്‍ശേരില്‍, വര്‍ഗീസ് വര്‍ഗീസ്, കുര്യന്‍ പോള്‍, രാജന്‍ ടി. ജേക്കബ്, പൌലോസ് വര്‍ക്കി, തോമസ് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അനുപം രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കുന്ന മാഗസിനുവേണ്ട സഹായ സഹകരണം ചെയ്യുവനും യോഗം തീരുമാനിച്ചു. ന്യൂ യോര്‍ക്കിലും പരിസരങ്ങളിലുമുള്ള എല്ലാ കോണ്‍ഗ്രസ്, യുഡിഎഫ് അനുഭാവികളേയും സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.