ടൊറന്റോ: ശ്രീനാരായണ അസോസിയേഷന് ടൊറന്റോ ഈ വര്‍ഷത്തെ സമ്മര്‍ പിക്നിക്കും ഫാമിലി
സ്പോര്‍ട്സ് ഡേയും ജൂലൈ 25 -നു ശനിയാഴ്ച രാവിലെ, 10.30 മുതല്‍ വൈകുന്നേരം ആറുവരെ
മീഡോവെയില് കണ്‍സര്‍വേഷന്‍ പാര്‍ക്കില്‍ സംഘടിപ്പിച്ചു. ഇരുന്നൂറോളം പേര് പങ്കെടുത്ത സംഗമത്തില്‍ വൈവിധ്യമാര്‍ന്ന കായിക പരിപാടികള്‍, രസകരമായ മറ്റു കളികള്‍, നാനാതരം ഭക്ഷണ വിഭവങ്ങള്‍ എന്നിവ മേമ്പൊടികളായി. കുട്ടികള്‍ക്ക് മാത്രമായി ഫേയ്സ് പെയിന്റിംഗ്, നെയില്‍ ആര്‍ട്ട്, മെഹന്തി, ബലൂണ്‍ ട്വിസ്റ്, മിഠായിപെറുക്കല്‍ എന്നിവയും, മുതിര്‍ന്നവര്‍ക്കായി വടംവലി, ലെമണ്‍ ആന്‍ഡ് സ്പൂണ്‍ റെയ്സ്, ബിങ്കൊ, മ്യൂസിക്കല്‍ ചെയര്‍ എന്നിവയും ഉള്‍പ്പെടുത്തിയിരുന്നു. പരിപാടികളോടനുബന്ധിച്ചുനടന്ന ഫുഡ് ഡ്രെെവ് വളരെ വിജയകരമാക്കിത്തീര്ക്കുവാനും ഇതിനോടൊപ്പം സംഘാടകര്‍ക്കു സാധിച്ചു.
പങ്കാളിത്തംകൊണ്ടും സഹകരണംകൊണ്ടും ഈ സംഗമം വിജയകരമാക്കിത്തീര്‍ക്കാന്‍ സഹകരിച്ച ഓരോ അംഗങ്ങള്‍ക്കും ശ്രീനാരായണ അസോസിയേഷന് ടൊറന്റോ പ്രസിഡന്റ് ശ്രീകുമാര്‍ ജനാര്ദ്ദനന് നന്ദി അറിയിച്ചു. അതോടൊപ്പം ഭക്ഷണം, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ബൂത്ത്, കുട്ടികളുടെ മത്സരങ്ങള്‍ എന്നിവയ്ക്കു മേല്‍നോട്ടം വഹിക്കുകയും നിസ്വാര്ഥതയോടെ ചുമതലകള്‍ കൈകാര്യം ചെയ്യുകയും ചെയ്ത വോളണ്ടിയര്‍മാര്‍ക്കും, എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും കൂടാതെ സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്ത മനോജ് കരാത്തയ്ക്കും അദ്ദേഹം ശ്രീനാരായണ അസോസിയേഷന് ടൊറന്റോയുടെ പേരില്‍ നന്ദി രേഖപ്പെടുത്തി.
റിപ്പോര്‍ട്ട്: ജയ് പിള്ള