ഡോ. അബ്ദുള്‍ കലാമിന്റെ വിയോഗത്തില്‍ ഫിലഡല്‍ഫിയ മലയാളിസമൂഹം അനുശോചിച്ചു
Wednesday, July 29, 2015 5:37 AM IST
ഫിലഡല്‍ഫിയ: രാഷ്ട്ര നവോഥാന നായകരുടെ വിണ്‍ നിരയിലേക്ക് പറന്നുപോയ ഭാരതത്തിന്റെ എക്കാലത്തെയും ജനപ്രിയ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാമിന്റെ വിയോഗത്തില്‍ മനീഷി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രമ ഡയറക്ടര്‍ സിബിച്ചന്‍ ചെമ്പ്ളായില്‍, ഓര്‍മ ദേശീയ പ്രസിഡന്റ് ജോസ് ആറ്റുപുറം, ട്രൈസ്റേറ്റ് കേരള ഫോറം ചെയര്‍മാന്‍ രാജന്‍ സാമുവല്‍, പമ്പാ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍,  സെക്രട്ടറി അലക്സ് തോമസ്, ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍, പിയാനോ പ്രസിഡന്റ് ലൈല മാത്യു എന്നിവരും ഫാ. എം.കെ. കുര്യാക്കോസ് അധികാരിയായുള്ള നാട്ടുക്കൂട്ടം ഉള്‍പ്പെടെ വിവിധ അസോസിയേഷന്‍ പ്രവര്‍ത്തകരും ഭാരവാഹികളും അഗാധമായ ദുഃഖവും അനുശോചനയും പ്രാര്‍ഥനയും അറിയിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍