ജയശങ്കര്‍ പിള്ള ഇന്‍ഡോ-അമേരിക്കന്‍ കാനഡ ചാപ്റ്റര്‍ പ്രസിഡന്റ്
Wednesday, July 29, 2015 5:02 AM IST
ടൊറന്റോ : ഇന്‍ഡോ-അമേരിക്കന്‍ കാനഡ ചാപ്റ്ററിന്റെ പ്രസിഡന്റായി ജയശങ്കര്‍ പിള്ളയെ തെരഞ്ഞെടുത്തു. ജയ്ഹിന്ദ് വാര്‍ത്തയുടെ എക്സിക്യൂട്ടീവ് എഡിറ്ററായ ജയ്പിള്ള പത്ര -ദൃശ്യ -മാധ്യമ രംഗത്തും സാഹിത്യ രംഗത്തു രണ്ടു പതിറ്റാണ്ടിലേറെ കാലമായി പ്രവര്‍ത്തിച്ചുവരുന്നു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തും തനതായ വ്യക്തി മുദ്ര പതിപ്പിച്ച ഇദ്ദേഹം സത്യം ഓണ്‍ലൈനിന്റെ കാനഡ നാഷണല്‍ ഹെഡ് ആയും കനേഡിയന്‍ ഹിന്ദു ലിങ്ക് മാഗസിന്റെ ഗസ്റ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.

പ്രവാസ നൊമ്പരം, മുന്‍പേ പോയവന്‍ എന്നീ കഥകളും, നിരവധി കവിതകളും, ആത്മീയ ചിന്തകള്‍ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്. 'നിഴലുകള്‍' എന്ന കവിതാസമാഹാരം പ്രസിദ്ധീകരണതിനായി തയാറാക്കി വരുന്നു.

എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ സ്വദേശിയും, കാനഡയിലെ സ്ഥിരതാമസക്കാരനുമായ ജയ് ചെറുപറമ്പത്ത് കുടുംബാംഗമാണ്. തലയോലപറമ്പ് ഡിബി കോളജ് യൂണിയന്‍ (1988-89) മെംബറും ആയിരുന്ന ജയ് വിവിധ സാമൂഹിക, സാംസ്കാരിക, ചാരിറ്റി സംഘടനകളുടെ സജീവ പ്രവര്‍ത്തകന്‍ ആണ് .ഫെയ്ത്ത് ഫൌെണ്േടഷന്‍ കാനഡ, ഫ്രണ്ട്സ് ഓഫ് കിഡ്സ്, കാഞ്ഞിരമറ്റം പ്രവാസി ഗ്ളോബല്‍ അസോസിയേഷന്‍ കാനഡ എന്നിവയുടെ പ്രസിഡന്റും ബ്രാംപ്റ്റണ്‍ മലയാളി സമാജം മീഡിയ പേഴ്സണ്‍ ,ടെറി ഫൊക്സ് കാന്‍സര്‍ഫൌണ്േടഷന്‍, കനേഡിയന്‍ ബ്ളഡ് സര്‍വിസ് എന്നിവയുടെ ഇവന്റ്റ് കോ-ഓര്‍ഡിനേറ്റര്‍, ജോയിന്റ് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി കമ്മിറ്റി മെംബറായും പ്രവര്‍ത്തിച്ചുവരുന്നു. മാഗ്ന പവര്‍ ട്രെയിനില്‍ ഗുണ നിലവാര മേഖലയില്‍ ജോലി ചെയ്യുന്ന ജയ് 2014 ലെ ഏറ്റവും നല്ല ജീവനക്കാരനുള്ള ഇമ്പാക്റ്റ് അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.