ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് ടെക്സസ് വെബ്സൈറ്റ് ഉദ്ഘാടനം ജോണ്‍ ബ്രിട്ടാസ് നിര്‍വഹിക്കും
Tuesday, July 28, 2015 7:22 AM IST
ഡാളസ്: ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക-ഷിക്കാഗോ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് ടെക്സസ് വെബ്സൈറ്റിന്റെ ഉദ്ഘാടനം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ് നിര്‍വഹിക്കുമെന്നു ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് പ്ളാക്കാട്ട് അറിയിച്ചു.

ഷിക്കാഗോ ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനു ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍നിന്നു പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്നും പ്രസിഡന്റ് ജോസ് പ്ളാക്കാട്ട് അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍