'ഫോമയുടെ വേദികളില്‍ ഫൊക്കാനയുടെ നേതാക്കളെ സമീപ ഭാവിയില്‍ പ്രതീക്ഷിക്കാം'
Friday, July 24, 2015 5:48 AM IST
ന്യൂയോര്‍ക്ക്: ഫോമയും ഫൊക്കാനയും സൌഹൃദത്തിന്റെ പാത പിന്തുടരണമെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റുന്ന മേഖലകള്‍ കണ്െടത്തണമെന്നും ഫോമയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ് പറഞ്ഞു. അത്തരമൊരു പാത വെട്ടി തുറന്നില്ലെങ്കില്‍ ജനങ്ങളില്‍നിന്നും രണ്ടുസംഘടനകളും ഒറ്റപ്പെടും. ഫോമയുടെ നേതൃ നിരയിലേക്കു കടന്നു വരുകയാണെങ്കില്‍ ഫോമയുടെ വേദികളില്‍ ഫൊക്കാനയുടെ നേതാക്കള്‍ക്കു പങ്കിടുവാനുള്ള ശ്രമങ്ങള്‍ തുടങ്ങും. ഭിന്നിപ്പ് മുതലാക്കുന്ന കപട വേഷധാരികളായ രാഷ്ട്രീയക്കാരെ പരസ്യമായി തള്ളി പറയുവാന്‍ മടിക്കരുതെന്നും അനിയന്‍ ജോര്‍ജ് പറഞ്ഞു.

പ്രവാസി ചാനലിന്റെ ജനപ്രിയ പ്രോഗ്രാമായ 'നമസ്കാരം അമേരിക്ക'യുടെ ഐക്യം അകലെയാണോ എന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ഫൊക്കാന ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി.എസ്. ചാക്കോ വേദി പങ്കിടുന്നതു സ്വാഗതം ചെയ്തു.

ന്യൂജേഴ്സിയിലെ കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ഓണാഘോഷപരിപാടികളില്‍ ഫോമയുടെ നേതാക്കളുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. അടുത്ത കാലത്ത് ജിമ്മി ജോര്‍ജ് വോളിബാളിന്റെ നടത്തിപ്പ് ഫോമയുടെയും ഫൊക്കാനയുടെയും പ്രവര്‍ത്തകര്‍ സംയുക്തമായാണു നടത്തിയത്. അതിന്റെ മികച്ച വിജയം ഇത്തരം കൂട്ടായ്മകളുടെ ആവശ്യകതയിലേക്കു വിരല്‍ ചൂണ്ടുന്നു.

വേള്‍ഡ് മലയാളിയിലെ ഐക്യം താത്പര്യപൂര്‍വം ജനങ്ങള്‍ ഏറ്റെടുത്തത് അലക്സ് വിളനിലം ചൂണ്ടികാട്ടി. പഴയ തലമുറ അധികാരം യുവജനങ്ങളിലെത്തിക്കുവാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. നമസ്കാരം അമേരിക്ക പ്രവാസി ചാനലില്‍ ശനി 11 നാണ് സംപ്രേക്ഷണം ചെയ്യുന്നത്.