ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയുടെ ഇടവകദിനം ജൂലൈ 26ന്
Wednesday, July 22, 2015 6:03 AM IST
ഡാളസ്: മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയുടെ ഇടവക ദിനം ജൂലൈ 26നു (ഞായര്‍) വിപുലമായി ആഘോഷിക്കുന്നു.

രാവിലെ 9.30നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടക്കുന്ന യോഗത്തില്‍ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി റവ. ബിനോയ് ജെ. തോമസ് മുഖ്യാതിഥിയായിരിക്കും. ജോണ്‍ ഉമ്മന്റെ പ്രാരംഭ പ്രാഥനയോടുകൂടി ആരംഭിക്കുന്ന യോഗത്തില്‍ ഇടവക വൈസ് പ്രസിഡന്റ് എബി തോമസ് സ്വാഗതം ആശംസിക്കും. ഇടവകയുടെ 26 വര്‍ഷത്തെ സംക്ഷിപ്ത റിപ്പോര്‍ട്ട് സജി പി. ജോര്‍ജ് അവതരിപ്പിക്കും.

തുടര്‍ന്നു നടക്കുന്ന യോഗത്തില്‍ സീനിയര്‍ സിറ്റിസണ്‍ ആയവരെ പൊന്നാട അണിയിച്ചു ആദരിക്കും. സ്കൂള്‍ കോളജ് തലത്തില്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ഥികളെ പ്രത്യേകം അനുമോദിക്കും. യോഗത്തില്‍ സംബന്ധിക്കുന്നവര്‍ക്ക് ഇടവക കോ-ട്രസ്റി രാജന്‍കുഞ്ഞു ചിറയില്‍ കൃതജ്ഞത രേഖപ്പെടുത്തും.

വെള്ളി, ശനി ദിവസങ്ങളില്‍ നടത്തുന്ന ധ്യാന യോഗത്തിന്റെ സമാപന പ്രസംഗം സുബി പള്ളിക്കല്‍ നിര്‍വഹിക്കുന്നതിലൂടെ ഇടവകദിന ആഘോഷങ്ങള്‍ക്കു സമാപ്തി കുറിക്കും.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ