ബ്രിസ്ബെയ്നില്‍ പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപനവും
Tuesday, July 21, 2015 7:56 AM IST
ബ്രിസ്ബെയ്ന്‍: സെന്റ് അല്‍ഫോന്‍സ ബ്രിസ്ബെയ്ന്‍ നോര്‍ത്ത് ഇടവകയിലെ 11 കുട്ടികള്‍ പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപനവും സ്വീകരിച്ചു. സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ച തിരുക്കര്‍മ്മങ്ങളില്‍ ഇടവക വികാരി ഫാ. പീറ്റര്‍ കാവുംപുറം, ഫാ. തോമസ് മണിമല, ഫാ. ജയ്സണ്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

അജയ് അജോ, എറിക് തോമസ്, ക്രിസ്റോ ജോസ്, നത്താലിയ ടോം, ക്രിസ് ജയ്മോന്‍, ടോണി ജയ്മോന്‍, ലിവിയ മേരി, ചാര്‍ലി, നിയ ഷൈജു, ജോയര്‍ ജോസഫ്, എല്‍വിന്‍ പള്ളിക്കുന്നേല്‍ തുടങ്ങിയവരാണ് ദിവ്യകാരുണ്യവും സ്ഥൈര്യലേപനവും സ്വീകരിച്ചത്.

റിപ്പോര്‍ട്ട്: ജോളി കരുമത്തി