ലാന സാഹിത്യ അവാര്‍ഡ്: കൃതികള്‍ ജൂലൈ 15 വരെ സമര്‍പ്പിക്കാം
Friday, July 3, 2015 5:40 AM IST
ഷിക്കാഗോ: അമേരിക്കയിലും കാനഡയിലും അധിവസിക്കുന്ന മലയാളി എഴുത്തുകാരില്‍നിന്ന് 2015-ലെ ലാന സാഹിത്യ അവാര്‍ഡിനുള്ള കൃതികള്‍ ക്ഷണിക്കുന്നു. നോവല്‍, ചെറുകഥ, കവിത എന്നീ വിഭാഗങ്ങളില്‍ 2010-നും 2015-നും ഇടയില്‍ പ്രസിദ്ധീകരിച്ച മലയാളം പുസ്തകങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.

അവാര്‍ഡ് ജേതാക്കളെ ഒക്ടോബര്‍ അവസാനവാരം ഡാളസില്‍ വച്ച് നടക്കുന്ന പത്താമത് നാഷണല്‍ കണ്‍വന്‍ഷനില്‍ പുരസ്കാരം നല്‍കി ആദരിക്കും. താത്പര്യമുള്ളവര്‍ പുസ്തകങ്ങളുടെ മൂന്നു കോപ്പികള്‍ വീതം വാസുദേവ് പുളിക്കല്‍ 8 ഒമൃരീൌൃ ഞീമറ, ജഹമശ്ിശലം, ചല്യീൃംസ 11803 - എന്ന വിലാസത്തില്‍ ജൂലൈ 15-കം അയയ്ക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജന്‍ ആനിത്തോട്ടം (പ്രസിഡന്റ്) 847 322 1181, ജോസ് ഓച്ചാലില്‍ (സെക്രട്ടറി) 469 363 5642, വാസുദേവ് പുളിക്കല്‍ (ചെയര്‍മാന്‍) 516 749 1939.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം