ഡാളസ് കേരള അസോസിയേഷന്‍ വെസ്റേണ്‍ കരീബിയന്‍ ക്രൂസ് സംഘടിപ്പിക്കുന്നു
Wednesday, July 1, 2015 7:00 AM IST
ഡാളസ്: ഡാളസ് ഫോര്‍ട്ട്വര്‍ത്തില്‍ താമസിക്കുന്ന മലയാളികള്‍ക്കു മെക്സിക്കോ ദ്വീപിലേക്കു കപ്പലില്‍ ഉല്ലാസയാത്ര ഡാളസ് കേരള അസോസിയേഷന്‍ സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ നാലിനു ഗാല്‍വസ്റണില്‍നിന്ന് ആരംഭിച്ച് 11നു തിരിച്ച് വരത്തക്ക രീതിയിലാണു യാത്ര ആസുത്രണം ചെയ്തിരിക്കുന്നത്. കോസാമല്‍, മെക്സിക്കോ, ബെലിസ്, മഹോഗണി ബേ, ഇസലാ റോത്താന്‍ എന്നീ ദ്വീപു സമൂഹങ്ങളില്‍ ഉള്ള കാഴ്ചകള്‍ കാണുന്നതിനുള്ള അവസരം യാത്രയില്‍ ഉണ്ട ായിരിക്കും.

ജൂലൈ അഞ്ചിനു മുമ്പായി 250 ഡോളര്‍ ഡെപ്പോസിറ്റ് ചെയ്ത് സീറ്റു ഉറപ്പു വരുത്തണമെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജോജി ജോര്‍ജ് 972 467 0708.

റിപ്പോര്‍ട്ട്: ലാലി ജോസഫ്