'എബ്ളേസ് -2015' അത്ലറ്റിക് മീറ്റ് നടത്തി
Tuesday, June 30, 2015 8:36 AM IST
ബംഗളൂരു: സീറോ മലബാര്‍ യൂത്ത് അപ്പോസ്തലേറ്റ് ബംഗളൂരുവിന്റെ ആഭിമുഖ്യത്തില്‍ 'എബ്ളേസ്-2015' ഇന്റര്‍പാരിഷ് അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു. രാവിലെ ഏഴിന് ദിവ്യബലിയോടെ പരിപാടികള്‍ക്കു തുടക്കമായി. രാവിലെ 8.45 നു എസ്ജി പാളയ ക്രൈസ്റ് സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന ചടങ്ങില്‍ മുന്‍ ദേശീയ ഹോക്കി താരം സാബു വര്‍ക്കിയും എസ്എംവൈഎ ഡയറക്ടര്‍ ഫാ. സജി കളപ്പുരയ്ക്കല്‍ എംസിബിഎസും ചേര്‍ന്ന് എബ്ളേസ്-2015 ഉദ്ഘാടനം ചെയ്തു.

എപ്പിസ്കോപ്പല്‍ വികാരി റവ.ഡോ. മാത്യു കോയിക്കര സിഎംഐ ചടങ്ങില്‍ സന്നിഹിതനായിരുന്നു. അത്ലറ്റിക് മീറ്റിന്റെ ദീപശിഖ സാബു വര്‍ക്കിയില്‍ നിന്ന് എസ്എംവൈഎ മുന്‍ പ്രസിഡന്റുമാരായ ആല്‍വിന്‍ അഗസ്റിന്‍, ജെയിന്‍ ജോര്‍ജ്, പ്രസിഡന്റ് സജന്‍ മാത്യു എന്നിവര്‍ ഏറ്റുവാങ്ങി. 16 ഇടവകകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുത്തു. സീറോ മലബാര്‍ മിഷന്‍ ബംഗളൂരുവിലെ യുവജനങ്ങളുടെ കായിക അഭിരുചികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് എബ്ളേസ് സംഘടിപ്പിച്ചത്.