ഓള്‍ ഓസ്ട്രേലിയ തിരുവാതിര, വടംവലി മത്സരങ്ങള്‍ ഓഗസ്റ് 16ന്
Tuesday, June 30, 2015 8:23 AM IST
മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ 2015 തിരുവോണത്തോടനുബന്ധിച്ചു മെല്‍ബണില്‍ ഓള്‍ ഓസ്ട്രേലിയ തിരുവാതിര, വടംവലി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

വടംവലിക്കു 501 ഡോളറും ഒരു മുട്ടനാടും ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 251 ഡോളറും ഒരു കുല പഴവുമാണ്. നൂറു ഡോളറാണു രജിസ്ട്രേഷന്‍ ഫീസ്. രജിസ്ട്രേഷനു ബെന്നി കൊച്ചുമുട്ടം 0405 046 292, സൂരജ് സണ്ണി 0433 181 347 എന്നിവരെ ബന്ധപ്പെടുക. മെല്‍ബണിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളായ ങഗട ടുശരല, അശെമശേര കാുീൃലൃേ എന്നിവരാണു വടംവലി മത്സരങ്ങളുടെ പ്രധാന സ്പോണ്‍സര്‍മാര്‍.

തിരുവാതിര മത്സരത്തിനു 251 ഡോളര്‍ ഒന്നാം സമ്മാനവും 101 ഡോളര്‍ രണ്ടാം സമ്മാനവും ലഭിക്കും. 50 ഡോളറാണു രജിസ്ട്രേഷന്‍ ഫീസ്.

രജിസ്ട്രേഷന് മദനന്‍ ചെല്ലപ്പന്‍ 0430 245 919, പ്രവീണ്‍ 0451 702 005 എന്നിവരെ ബന്ധപ്പെടുക. മലബാര്‍ ഫുഡ്സ്, ഖഞഠ ഏൃീരല്യൃ വീുെ രൃമിയീൌൃില എന്നിവരാണു പ്രധാന സ്പോണ്‍സര്‍മാര്‍.

ഓഗസ്റ് 16നു (ഞായര്‍) രാവിലെ 10നു വടംവലി മത്സരം, തിരുവാതിര മത്സരം എന്നിവയും 12ന് ഓണസദ്യയും ഉച്ചകഴിഞ്ഞ് 2.30ന് ഏഷ്യാനെറ്റ് സിനിമാല ഐഡിയ സ്റാര്‍ സിംഗര്‍ ടീം അവതരിപ്പിക്കുന്ന ഹാസ്യ സംഗീത നൃത്ത പരിപാടിയും നടക്കും.

സ്പ്രിംഗ് വെയില്‍ ടൌണ്‍ ഹാളില്‍ (അററൃല ശ 397 ടുൃശിഴ്മഹല ഞീമറ, ടുൃശിഴ്മഹല ഢകഇ) വച്ചാണ് മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ 'ഓണം പൊന്നോണം 2015'. 39 വര്‍ഷം പിന്നിടുന്ന മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ നാല്‍പ്പതാം വാര്‍ഷികാഘോഷങ്ങളുടെ തുടക്കവും ഇന്ത്യന്‍ സ്വാതന്ത്ര ദിനാഘോഷങ്ങളും വേദിയില്‍ അരങ്ങേറും.

മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ ഓണാഘോഷങ്ങളില്‍ പങ്കെടുക്കുവാനും സിനിമാല പരിപാടികള്‍ ആസ്വദിക്കാനും ആഗ്രഹിക്കുന്നവര്‍ തോമസ് വതപ്പള്ളി 0412 126 009, സജി മുണ്ടക്കന്‍ 0435 901 661 എന്നിവരെ ബന്ധപ്പെടുക. കൂടാതെ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ വെബ്സൈറ്റ് ആയ ംംം.ാമ്മൌൃമഹശമ.രീാ.മൌ, ീിമാുൃീഴൃമാാല@ാമ്മൌൃമഹശമ.രീാ.മൌ എന്ന ഇമെയില്‍ വിലാസത്തിലും ഫേസ് ബുക്ക് പേജ് (ംംം.ളമരലയീീസ.രീാ/ാമഹമ്യമഹലല്ശരീൃശമ) എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിംഗും തിരുവാതിര, വടംവലി മത്സരങ്ങള്‍ രജിസ്ട്രേഷന്‍ ചെയ്യാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

സാജു കൊടിയന്‍, ഹരീശ്രീ മാര്‍ട്ടിന്‍, പ്രമോദ് മാള, ജയരാജ് സെഞ്ചുറി, രാജീവ് കളമശേരി, ചലച്ചിത്രതാരം തെസ്നി ഖാന്‍, പിന്നണി ഗായിക സുമി അരവിന്ദ്, ഐഡിയ സ്റാര്‍ സിംഗര്‍ ജോബി ജോണ്‍ എന്നിവര്‍ അടങ്ങുന്ന പതിനൊന്നു പേരുടെ ടീമാണ് മെല്‍ബണ്‍ മലയാളികള്‍ക്കായി ചിരിയുടെ ഓണസദ്യ ഒരുക്കുന്നത്. ഐഡിയ സ്റാര്‍ സിംഗേഴ്സ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും സിനിമാല ടീമിന്റെ നൃത്തങ്ങളും ഉണ്ടായിരിക്കും. ഡോ. രാമന്‍ മാരാര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് വിജയികള്‍ക്കുള്ള സമ്മാന വിതരണവും കേരള പ്രീമിയര്‍ ലീഗ് വിജയികളെ ആദരിക്കലും വേദിയില്‍ സിനിമാല അംഗങ്ങള്‍ നിര്‍വഹിക്കും.