പത്തനംതിട്ട ജില്ലാ അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനവും കുടുംബ സംഗമവും
Sunday, June 28, 2015 4:01 AM IST
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായിലെ പ്രമുഖ സംഘടനയായ പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനവും കുടുംബസംഗമവും ശനിയാഴ്ച ഫിലാഡല്‍ല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികളോടുകൂടി നടത്തി. സെക്രട്ടറി ഡോ. രാജന്‍ തോമസ്, പ്രസിഡന്റിനെയും മറ്റ് വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്ത് സ്റ്റേജിലേക്കു ക്ഷണിച്ചു. റെജീന തോമസ്, സാറാ കാപ്പില്‍ എന്നിവര്‍ അമേരിക്കന്‍ ദേശീയ ഗാനവും, സാലു യോഹന്നാന്‍, ജെസി ഐപ്പ്, സൂസമ്മ വര്‍ഗീസ് എന്നിവര്‍ ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു.

രാജി ഡാനിയേല്‍, ഓമന ബാബു എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തിനും ശേഷം അസോസിയേഷന്‍ പ്രസിഡന്റ്െ രാജു ശങ്കരത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചാക്കോ ശങ്കരത്തിലിന്റെയും കെ.കെ. നായരുടെയും പാവനസ്മരണയ്ക്കു മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് യോഗം ആരംഭിച്ചു. തുടന്ന് വിശിഷ്ടാതിഥിയായ റവ. കെ. മത്തായി കോര്‍ എപ്പിസ്കോപ്പ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഫാ. കെ.കെ. ജോണ്‍, അസോസിയേഷന്റെ അഡ്വൈസറി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ രാജു വര്‍ഗീസ്, വുമണ്‍സ് ഫോറത്തെ പ്രതിനിധീകരിച്ച് ശ്രീമതി ഓമന ബാബു, ചാരിറ്റി ചെയര്‍മാന്‍ രാജു ഗീവര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. രാജു ഗീവര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന ചാരിറ്റി ഫണ്ട് റെയ്സിംഗിന്റെ ഉത്ഘാടനം ബാബു തോമസ്-ലിസി തോമസ് എന്നിവരില്‍നിന്നു സ്വീകരിച്ചുകൊണ്ടു മത്തായി കോര്‍ എപ്പിസ്കോപ്പ നിര്‍വഹിച്ചു. സംഘടനയുടെ പിആര്‍ഒ ഡാനിയേല്‍ പി. തോമസ് (സണ്ണി) ഫാദേഴ്സ് ഡേ മെസേജ് നല്‍കി. ദയാ കാപ്പില്‍ ആയിരുന്നു പബ്ളിക് മീറ്റിംഗിന്റെ എം.സി. ആര്‍ട്സ് ചെയര്‍മാന്‍ തോമസ് എം. ജോര്‍ജിന്റെ (പൊന്നച്ചന്‍) നേതൃത്വത്തിലും, ദയാ കാപ്പില്‍, സിബി ചെറിയാന്‍ എന്നിവരുടെ സഹകരണത്തിലും നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍, മുതിര്‍ന്നവരെയും കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫിലാഡല്‍ഫിയായിലെ പ്രശസ്ത മാജിക് ട്രൂപ്പായ ഡി . ജെ യിലെ പ്രശസ്ത മജീഷ്യന്‍ അവതരിപ്പിച്ച ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മാജിക് ഷോ വേറിട്ട അനുഭവമായി. മോള്‍സി തോമസ്, ജോണ്‍ കാപ്പില്‍, റിയാ തോമസ് എന്നിവര്‍ കവിത ആലപിച്ചു. ശ്രുതി മാമ്മന്‍, റെജീന തോമസ്, സാറാ കാപ്പില്‍, ജൊവാന്‍ കോശി, ജൊവാനാ മാരേട്ട് എന്നിവരുടെ നൃത്തങ്ങളും കെവിന്‍ വര്‍ഗീസ്, അന്‍സു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നു നടത്തിയ ഗാനമേള ശ്രോതാക്കളുടെ ഹൃദയം കീഴടക്കി. ഫാ. ഷിബു വേണാട് മത്തായി, ഫാ. ബോബി പീറ്റര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കള്‍ച്ചറല്‍ പ്രോഗ്രാം വന്‍ വിജയമാക്കിത്തീര്‍ത്ത എല്ലാവരോടുമുള്ള നന്ദി തോമസ് എം. ജോര്‍ജ് അറിയിച്ചു. ഈ പരിപാടികളുടെ ശ്രവണ ദൃശ്യ മാധ്യമ വിഭാഗം ക്രിസ്റ്റഫര്‍ യോഹന്നാന്‍, ജിജി എം കോശി, മനാാേജ് സാമുവല്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. പരിപാടികളുടെ വിജയത്തിനായി ട്രഷറാര്‍ ഐപ്പ് ഉമ്മന്‍ മാരേട്ടിന്റെ നേത്യത്വത്തില്‍, ജോണ്‍ പാറയ്ക്കല്‍, ഡാനിയേല്‍ പീറ്റര്‍, തോമസ് മത്തായി, തുടങ്ങിയവര്‍ വിവിധ കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചു. ബാബു വര്‍ഗീസ് വട്ടക്കാട്ട്, ചെറിയാന്‍ കോശി എന്നിവരുടെ നേതൃത്വത്തിലും, ഓമന ബാബു, സാലു യോഹന്നാന്‍, ജെസി ഐപ്പ്, സൂസന്‍ തോമസ്, രാജി ഡാനിയേല്‍ എന്നിവരുടെ സഹകരണത്തിലും നടന്ന വിഭവസമൃദ്ധമായ ഡിന്നറോടുകൂടി യോഗം പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം