ഫിലാഡല്‍ഫിയ. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു പ്രധാന്യം കൊടുത്തുകൊണ്ട് ഫിലാഡല്‍ഫിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ അസോസിയേഷന്റെ പ്രവര്‍ത്തനോത്ഘാടനവും, കുടുംബ സംഗമവും ജൂണ്‍ 21-നു ഞായറാഴ്ച്ച വൈകിട്ട് 5.30-നു ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നതാണ്.
അസോസിയേഷന് പ്രസിഡന്റ് രാജു ശങ്കരത്തിലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം ഫിലാഡല്‍ഫിയായിലെ ആദ്യകാല വൈദീകനും പത്തനംതിട്ട സ്വദേശിയുമായ വന്ദ്യ കെ. മത്തായി കോര്‍എപ്പിസ്ക്കോപ്പ നിലവിളക്ക് കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിക്കും. തുടന്നു നടക്കുന്ന മീറ്റിംഗില്‍ റവ. ഫാ. കെ. കെ. ജോണ്‍, റവ. ഫാ. ഷിബു വേണാട് മത്തായി, ഡോ. രാജന് തോമസ്, രാജു വര്ഗ്ീസ്, ഡാനിയേല്‍ പി. തോമസ്, രാജു ഗീവര്ഗ്ീസ്, യോഹന്നാന് ശങ്കരത്തില്‍, എപ്പ് ഉമ്മന്‍ മാരേട്ട്, ഓമന ബാബു എന്നിവര്‍ പ്രസംഗിക്കും. ആര്‍ട്സ് ചെയര്മാന് തോമസ് എം ജോര്‍ജിന്റെ (പൊന്നച്ചന്) നേതൃത്വത്തിലും, ദയാ കാപ്പില്‍, സിബി ചെറിയാന് എന്നിവരുടെ സഹകരണത്തിലും നടക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ ഫിലാഡല്‍ഫിയായിലെ പ്രൊഫഷണല്‍ മാജിക് ഗ്രൂപ്പിലെ പ്രശസ്ത മജീഷ്യര്‍ അവതരിപ്പിക്കുന്ന മാജിക് ഷോ, വിവിധ ഡാന്‍സ് ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്ന ഡാന്‍സുകള്‍, ഫിലാഡല്‍ഫിയയിലെ ഗായകര്‍ നയിക്കുന്ന ഗാനമേള എന്നിവയും ഉണ്ടായിരിക്കും.
ഫുഡ് കോര്‍ഡിനേറ്റര്‍ ബാബു വര്‍ഗീസ് വട്ടക്കാട്ട്, ചെറിയാന് കോശി എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ഡിന്നറോടുകൂടി സമാപിക്കുന്ന ഈ യോഗത്തിലേക്ക് എല്ലാ പത്തനംതിട്ട നിവാസികളെയും അഭ്യുദയകാംക്ഷികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് രാജു ശങ്കരത്തില്‍, സെക്രട്ടറി ഡോ. രാജന് തോമസ് എന്നിവര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം