ഡോ. ജോസഫ് കരിയില്‍ നിര്യാതനായി
Monday, May 25, 2015 5:12 AM IST
വാഷിംഗ്ടണ്‍: അമേരിക്കയിലെ മേരിലാന്‍ഡ് നിവാസിയും ചേര്‍ത്തല തണ്ണൂര്‍മുക്കം സ്വദേശിയുമായ ഡോ. ജോസഫ് കരയില്‍(55) പാണ്ഡ്യാലയില്‍ മേയ് 20-നു (ബുധനാഴ്ച) പുലര്‍ച്ചെ നിര്യാതനായി. ബാള്‍ട്ടിമൂറില്‍നിന്നു ഇറ്റലിയിലെ ലൂര്‍ദിലേക്കു രോഗശാന്തി തീര്‍ത്ഥാടനാര്‍ഥം ഭാര്യയും രണ്ടാമത്തെ പുത്രിയുമൊത്തു വിമാനയാത്ര ചെയ്യുമ്പോള്‍ അപ്രതീക്ഷിതമായി രോഗം കലശലായി മരിക്കുകയായിരുന്നു. കാനഡയുടെ ഭാഗമായ ന്യൂഫൌണ്ട്ലാന്‍ഡിലുള്ള ഗാന്‍ഡര്‍ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി വിമാനം ഇറക്കി പോലീസ് അധികൃതര്‍ മൃതദേഹം ഏറ്റുവാങ്ങി നിയമനടപടികള്‍ പൂര്‍ത്തിയാക്കി മേരിലാന്‍ഡിലേക്ക് അയച്ചു.

പരേതരായ തോമസ് (ഉമ്മച്ചന്‍)- ത്രേസ്യാക്കുട്ടി ദമ്പതികളുടെ പുത്രനായ ഡോ. ജോസഫ് 1988-ല്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പാസായി 1990-ലാണ് അമേരിക്കയിലെത്തിയത്.

ഭാര്യ റാണി ചങ്ങനാശേരി കൈലാത്ത് കുടുംബാംഗം. മക്കള്‍: ജിസ്മ, രേഷ്മ, ടോം, മീര (എല്ലാവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: കെ.ടി. ജേക്കബ് (ചേര്‍ത്തല), സിസ്റര്‍ എല്‍സ (കോല്‍ക്കത്ത), കുഞ്ഞമ്മ മാത്യു (ചേര്‍ത്തല), അല്‍ഫോന്‍സാ ജയിംസ് (ചേര്‍ത്തല), പരേതനായ അഡ്വ. കെ.ടി. ജോണ്‍ ചേര്‍ത്തല (കാനഡ).

പൊതുദര്‍ശനം: മേയ് 27-നു (ബുധനാഴ്ച) വൈകുന്നേരം നാലു മുതല്‍ എട്ടുവരെ ഹൈന്‍സ് റിനാള്‍ഡി ഫ്യൂണറല്‍ ഹോമില്‍ (ഒശില ഞശിമഹറശ എൌിലൃമഹ ഒീാല, 11800 ചലംഒമാുവെശൃല അ്ല, ടശഹ്ലൃ ടുൃശിഴ, ങഉ 20904).

സംസ്കാരശുശ്രൂഷകള്‍: മെയ് 28-നു വ്യാഴാഴ്ച രാവിലെ പത്തിനു ഓള്‍നിയിലെ സെന്റ് പീറ്റേഴ്സ് കത്തോലിക്കാ ചര്‍ച്ചിലും (ട. ജലലൃേ ഇമവീേഹശര ഇവൌൃരവ, 2900 ഛഹില്യ ടമിറ്യ ടുൃശിഴ ഞീമറ, ഛഹില്യ, ങഉ 20832) തുടര്‍ന്നു ഓള്‍സോള്‍സ് സെമിത്തേരിയില്‍ (അഹഹ ടീൌഹ ഇലാലല്യൃേ, 11401 ആൃശിസ ഞീമറ, ഏലൃാമിീംി, ങഉ 20876) സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിസ്മ ജോസഫ് (301 706 1428), തോമസ് ജേക്കബ് (804 399 7123).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം