2016 സ്പ്രിംഗ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നു
Monday, May 18, 2015 6:31 AM IST
വാഷിംഗ്ടണ്‍: യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റേറ്റ് 2016 സ്പ്രിംഗ് സ്റുഡന്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്കുളള അപേക്ഷകള്‍ സ്വീകരിക്കുന്നു.

അമേരിക്കന്‍ പൌരത്വമുളള ഗ്രാജ്വേറ്റ്, അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ഥികള്‍ക്കു പത്താഴ്ച നീണ്ടു നില്‍ക്കുന്ന പരിശീലനമാണു നല്‍കുക.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള 265 യുഎസ് എംബസികള്‍, കോണ്‍സുലേറ്റ്, ഇന്റര്‍നാഷണല്‍ മിഷന്‍ എന്നിവിടങ്ങളിലാണു പരിശീലനം. യുഎസ് ഗവണ്‍മെന്റും വിദേശ സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കുന്ന മീറ്റിംഗില്‍ അമേരിക്കയുടെ വിദേശ നയങ്ങളെകുറിച്ചു പഠിക്കുന്നതിനും മറ്റുളളവരെ ബോധവത്കരിക്കുന്നതിനുമുളള അവസരം, വാര്‍ത്താ വിനിമയ രംഗത്തെ യുഎസ് ഗണ്‍മെന്റിന്റെ നേട്ടങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ച് അറിവു നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു ഇന്റേണ്‍ ഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.

സൌജന്യമായി നല്‍കുന്ന പരിശീലനത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ ഒന്നാണ്. എഡ്യുക്കേഷണല്‍ ക്രെഡിറ്റ് ലഭിക്കുന്നതിനുള്ള പരിശീലനത്തിനു അവസരം ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രമൃലലൃ.മെേലേ.ഴ്ീ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍