സൌഹൃദ വേദിയുടെ മാതൃദിനാഘോഷം അവിസ്മരണീയമായി
Friday, May 15, 2015 4:13 AM IST
ഡാളസ്: അമ്മമാരെയും, ആതുര സേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന നഴ്സസുമാരെയും ആദരിച്ചു ഡാളസ് സൌഹൃദ വേദി മറ്റു സംഘടനകള്‍ക്ക് മാതൃകയായി.

മെയ് പത്താം തിയതി ഞായറാഴ്ച്ച വൈകിട്ട് അഞ്ചിനു വിവിധ കലാപരിപാടികളോടുകൂടി കാരോള്‍ടണിലുള്ള സാബു ഇന്ത്യന്‍ ഷോപ്പ് ഓഡിറ്റോറിയത്തില്‍ മദേഴ്സ് & നഴ്സസ് ഡേ സംയുക്തമായി ആഘോഷിച്ചു. പ്രസിഡന്റ് എബി തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രടറി അജയ കുമാര്‍ യോഗത്തില്‍ എത്തിയ അതിഥികള്‍ക്കും, സുഹൃദ വേദി കുടുംബാംങ്ങള്‍ക്കും സ്വാഗതം നേര്‍ന്നു.

സാറ ചെറിയാന്‍ മുഖ്യ പ്രഭാഷകയായിരുന്നു. എഴുത്തുകാരി മീനു എലിസബത്ത്, ടാരന്റ് കൌണ്ടി കോളേജ് ഇംഗ്ളീഷ് വിഭാഗം പ്രഫ. ഡോ. എലിസബത്ത് ജോസഫ്, അനുപാ സാം എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്നു കുട്ടികള്‍ റോസാ പൂക്കള്‍ നല്‍കി അമ്മമാരേ ആദരിച്ചു. സുകു വറുഗീസ്, ശ്രുതി, നിഷ ജേക്കബ്, മീനു എലിസബത്ത് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സെക്രട്ടറി അജയകുമാര്‍ അമ്മമാരെയും നഴ്സുമാരെയും ആദരിച്ചുകൊണ്ടു കവിതാപാരായണം നടത്തി. തുടര്‍ന്ന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. മാതൃ ദിനഘോഷപരിപാടിയില്‍ സംബന്ധിച്ച എല്ലാവര്‍ക്കും സംഘാടകര്‍ സ്നേഹ വിരുന്നു ഒരുക്കിയിരുന്നു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ