ചിന്നമ്മ മത്തായി പുല്ലുകാട്ടു നിര്യാതയായി
Thursday, May 7, 2015 6:40 AM IST
ഫിലാഡല്‍ഫിയ: പള്ളിയാറതുണ്ടത്തില്‍ പരേതരായ ചാണ്ടിയുടെയും (തടി ചാണ്ടി) അന്നമ്മയുടെയും മകളും പുല്ലുകാട്ട് പരേതനായ പി.ഒ. മത്തായിയുടെ (പുല്ലുകാട്ട് കൊച്ചു) ഭാര്യയുമായ ചിന്നമ്മ മത്തായി പുല്ലുകാട്ട് മേയ് നാലിന് ഫിലാഡല്‍ഫിയയില്‍ നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ മേയ് ഒമ്പതിന് (ശനി) ഫാ. മാത്യു മണക്കാട്ടിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു സംസ്കാരവും നടക്കും.

മക്കള്‍: ജോണി പുല്ലുകാട്ട്, അലക്സ് പുല്ലുകാട്ട്, ജോസ് പുല്ലുകാട്ട് (മൂവരും ഫിലാഡല്‍ഫിയ), ഓമന (സ്ളോര്‍ബി നോര്‍ത്ത് ഡക്കോട), എല്‍സമ്മ മാത്യു(ഫിലാഡല്‍ഫിയ). മരുമക്കള്‍: മോളി, ലീലാമ്മ, റോബര്‍ട്ട്, മാത്യു.

കൊച്ചുമക്കള്‍: അനു പുല്ലുകാട്ട്, മാത്തന്‍ പുല്ലുകാട്ട്, സുജാത കുര്യന്‍ ആന്‍ഡ് വര്‍ഗീസ് കുര്യന്‍, ടാന്യ സ്കറിയ ആന്‍ഡ് രഞ്ജിത്, റ്റൈസണ്‍ മാത്യു ആന്‍ഡ് ഗീത, ക്രിസ്റീന അലക്സ്, കെവിന്‍ അലക്സ്, സാന്ദ്ര ആന്‍ഡ് ബ്രാഡ് സ്റായി, അലക്സ് സ്ളോര്‍ബി, സ്കോട്ട് സ്ളോര്‍ബി.

പേരക്കുട്ടികള്‍: മേസെന്‍, ആനി, ആന്തണി, അബിഗേയ്ല്‍, ഈതന്‍, എമ്മ, നില, നിരെക്, ലെവോണ്‍, ഹോള്‍ഡെന്‍.

കോട്ടയം നട്ടാശേരി സേക്രഡ് ഹാര്‍ട്ട് മൌണ്ട് ക്നാനായ കാത്തലിക് ചര്‍ച്ച് ഇടവകാംഗമായ പരേത കുമരനല്ലൂര്‍ പഞ്ചായത്തംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

11.30 മുതല്‍ ഒന്നു വരെ പൊതുദര്‍ശനം ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്