മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യാതിഥി, കെസിഎസ് ബിസിനസ് ഫോറം ഉദ്ഘാടനം മേയ് ഒമ്പതിന്
Wednesday, May 6, 2015 5:51 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ചിട്ടുള്ള കെസിഎസ് ബിസിനസ് ഫോറം മേയ് ഒമ്പതിനു (ശനിയാഴ്ച) ഏഴിനുള്ള കമ്യൂണിറ്റി സെന്ററില്‍ കടുത്തുരുത്തി എം എല്‍എ യും മുന്‍ മന്ത്രിയുമായ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി അധ്യക്ഷത വഹിക്കും.

സിറിയക് കൂവക്കാട്ടില്‍ (ചെയര്‍മാന്‍), ജോയി നെടിയകാലായില്‍ (വൈസ് ചെയര്‍മാന്‍), ജെയ്ബു കുളങ്ങര, റ്റോമി നെല്ലാമറ്റം, ഫിലിപ്പ് മുണ്ടപ്ളാക്കല്‍, ജോയി കൊട്ടൂര്‍, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ബിനു പൂത്തുറയില്‍, സന്‍ജു പുളിക്കതൊട്ടിയില്‍, ജോബ് മാക്കില്‍ എന്നിവരുടെ നേതൃത്വത്തിലാണു ബിസിനസ് ഫോറം രൂപവത്കരിച്ചിരിക്കുന്നത്. 'അമേരിക്കന്‍ ഗവണ്‍മെന്റിന്റെ പുതിയ നിയമങ്ങളനുസരിച്ച് വിദേശനിക്ഷേപങ്ങളും, വിദേശ വരുമാനങ്ങളും ഐആര്‍എസില്‍ റിപ്പോര്‍ട്ട് ചെയ്യണമോ?' എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ ഈ രംഗത്ത് പ്രശസ്തരായ വ്യക്തികള്‍ ക്ളാസുകളെടുക്കും. കെസിഎസ് ഭാരവാഹികളായ റോയി നെടുംചിറ, ജിനോ കോതാലടിയില്‍, സണ്ണി ഇടിയാലില്‍, സ്റീഫന്‍ കിഴക്കേക്കുറ്റ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഈ സമ്മേളനത്തിലേക്ക് എല്ലാവരെയും കുടുംബസമേതം സംഘാടകര്‍ ക്ഷണിക്കുന്നു.

റിപ്പോര്‍ട്ട്: ജീനോ കോതാലടിയില്‍