തിരുനാള്‍ ആഘോഷിച്ചു
Tuesday, May 5, 2015 8:37 AM IST
ബംഗളൂരു: രാജരാജേശ്വരി നഗര്‍ സ്വര്‍ഗറാണി ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ ഏപ്രില്‍ 26 ന് ആഘോഷിച്ചു. രാവിലെ 8.45 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കും ലദീഞ്ഞിനും വികാരി റവ.ഡോ. ബിനു കുന്നത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നൊവേനയും വിശ്വാസികള്‍ നേര്‍ച്ചയായി കൊണ്ടുവന്ന നേര്‍ച്ചയപ്പ വിതരണവും നടന്നു. തിരുനാള്‍ കര്‍മങ്ങള്‍ക്ക് വികാരി റവ.ഡോ. ബിനു കുന്നത്ത്, കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.