ഷിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സില്‍ കുടുംബ സംഗമം മേയ് 30ന്
Wednesday, April 22, 2015 7:01 AM IST
ഷിക്കാഗോ: എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ച്സ് ഇന്‍ ഷിക്കാഗോയുടെ പതിനാലാമത് കുടുംബസംഗമം മേയ് 30നു(ശനി) നടക്കും.

ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 5.30നു ഡിന്നറോടുകൂടി പരിപാടികള്‍ ആരംഭിക്കും.

ഷിക്കാഗോയിലെ 14 ദേവാലയങ്ങളില്‍നിന്ന് അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കുടുംബസംഗമത്തിന്റെ പ്രത്യേകതയായിരിക്കും.

ക്രൈസ്തവ മൂല്യങ്ങളിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന എക്യുമെനിക്കല്‍ കൌണ്‍സില്‍ ഇതില്‍നിന്നും ലഭിക്കുന്ന വരുമാനം അപ്രകാരം വിനിയോഗിക്കുന്നു. കുടുംബസംഗമത്തോടനുബന്ധിച്ചു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ക്രൈസ്തവരംഗത്തെ ആത്മീയ നേതാക്കന്മാര്‍ പങ്കെടുക്കും. ടിക്കറ്റിന്റെ ആദ്യ വില്‍പ്പന ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന എക്യുമെനിക്കല്‍ കൌണ്‍സില്‍ മീറ്റിംഗില്‍റവ. ഫാ. മാത്യു മഠത്തില്‍പ്പറമ്പില്‍, റവ. ഡാനിയേല്‍ തോമസിന് ആദ്യ ടിക്കറ്റു നല്‍കി നിര്‍വഹിച്ചു.

കുടുംബ സംഗമത്തിന്റെ നടത്തിപ്പിനായി ഫാ. മാത്യു മഠത്തില്‍പറമ്പില്‍ ചെയര്‍മാനായും അച്ചന്‍ കുഞ്ഞ് മാത്യു കണ്‍വീനറായും ജോണ്‍സണ്‍ കണ്ണൂക്കാടന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായും മറിയാമ്മ പിള്ള, ആഗ്നസ് തെങ്ങുംമൂട്ടില്‍, ഡെന്‍സി മാത്യു, ബേബി ടി. മത്തായി (ഹോസ്പിറ്റാലിറ്റി), ബെന്നി പരിമണം, ജയിംസണ്‍ മത്തായി (പബ്ളിസിറ്റി), ആന്റോ കവലയ്ക്കല്‍, ജോര്‍ജ് കുര്യാക്കോസ് (സ്റേജ് ആന്‍ഡ് പന്തല്‍), മാത്യു മാപ്ളേറ്റ്, സാം തോമസ്, മത്തായി വി. തോമസ് (ഫുഡ്), ഫാ. എിബി ചാക്കോ, സിനില്‍ ഫിലിപ്പ് (യൂത്ത് ഫോറം), രഞ്ജന്‍ ഏബ്രഹാം, പ്രേംജിത്ത് വില്യംസ് എന്നിവര്‍ നേതൃത്വം നല്‍കുന്ന സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

എക്യുമെനിക്കല്‍ കൌണ്‍സിലിനു രക്ഷാധികാരികളായി മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയ് ആലപ്പാട്ട്, ഫാ. ഡാനിയേല്‍ ജോര്‍ജ് (പ്രസിഡന്റ്), റവ. സോനു വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ജോര്‍ജ് പണിക്കര്‍ (സെക്രട്ടറി), മാത്യു മപ്രേറ്റ് (ജോ. സെക്രട്ടറി), ജോര്‍ജ് പി. മാത്യു (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു.