ഫോമാ കണ്‍വന്‍ഷനില്‍ ശശി തരൂര്‍ എംപി പങ്കെടുക്കും
Tuesday, April 21, 2015 5:34 AM IST
തിരുവനന്തപുരം: ഫോമ കേരള കണ്‍വന്‍ഷനില്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ പങ്കെടുക്കും. ഫോമ വൈസ് പ്രസിഡന്റ് ഡോ. വില്‍സണ്‍ പാലത്തിങ്കലുമായി നടന്ന കൂടിക്കാഴ്ചയില്‍ അദ്ദേഹം ഫോമയുടെ ക്ഷണം സ്വീകരിച്ചത്. സമ്മര്‍ ടു കേരള ഉള്‍പ്പെടെ ഫോമ ഈ വര്‍ഷം നടപ്പാക്കുന്ന വിവിധ പരിപാടികളെക്കുറിച്ചു വലിയ താത്പര്യത്തോടെയാണ് അദ്ദേഹം ചോദിച്ചു മനസിലാക്കിയത്. യുവാക്കള്‍ക്കായി നടപ്പാക്കിയ സമ്മര്‍ ടു കേരള പദ്ധതിയെക്കുറിച്ച് ചോദിച്ചറിഞ്ഞ അദ്ദേഹം തന്റെ അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തില്‍ നിര്‍ദേശങ്ങളും അവതരിപ്പിച്ചു. യുവാക്കള്‍ക്കായി ഫോമ നടപ്പാക്കുന്ന സ്വപ്നദര്‍ശിയായ വിവിധ പദ്ധതികളില്‍ അദ്ദേഹത്തിനു നല്ല മതിപ്പായിരുന്നു. ഓഗസ്റ് ഒന്നിനു മാസ്കോട്ട് ഹോട്ടലില്‍ നടക്കുന്ന കേരളാ കണ്‍വന്‍ഷനും 2016ലെ മിയാമി കണ്‍വന്‍ഷനും വന്‍ വിജയമാകുന്നതിനു അദ്ദേഹം എല്ലാവിധ ആശംസകളും നേര്‍ന്നു.

ഫോമായുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ മാത്യു വര്‍ഗീസ് ഫ്ളോറിഡ കേരള കണ്‍വെന്‍ഷനു എല്ലാവിധ ആശംസകളും നേര്‍ന്നു. ജേക്കബ് തോമസാണ് ഫോമാ കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍. ഓഗസ്റ് സീസണ്‍ ആയതുകൊണ്ട് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഫോമാ പ്രവര്‍ത്തകര്‍ എത്രയും വേഗം ഫ്ളൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ് 917 439 0563,ജോയി ആന്റണി 954 328 5009, ജേക്കബ് തോമസ് 718 406 2541.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്