സെന്റ് മേരീസ് വിമന്‍സ് ലീഗ് ആന്‍ഡ് സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ് സംയുക്ത ഏകദിന സെമിനാര്‍
Monday, April 20, 2015 7:42 AM IST
ഡാളസ്: ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന സതേണ്‍ റീജണ്‍ സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും സംയുക്ത ഏകദിന സെമിനാര്‍ മേയ് രണ്ടിന് (ശനി) ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ ഇടവക മെത്രാപ്പോലീത്ത യല്‍ദൊ മാര്‍ തീത്തോസിന്റെ അധ്യക്ഷതയില്‍ നടത്തുന്നു.

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ വികാരി റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ സ്വാഗതമാശംസിക്കും. 'വിശ്വസിക്കാത്തവന്‍ ശിക്ഷാ വിധിയില്‍ അകപ്പെടും മര്‍ക്കോസ്' 16:16 എന്നതായിരിക്കും സെമിനാറിന്റെ പ്രധാന ചിന്താവിഷയം.

സംഘര്‍ഷപൂരിതമായ ഈ ലോകത്തിലെ പ്രശ്നങ്ങള്‍ക്കു ശാശ്വതമായ പരിഹാരം ക്രിസ്തുവിലുളള ഉറച്ച വിശ്വാസം മാത്രമാണെന്ന്, തിരുവചനാടിസ്ഥാനത്തില്‍ പ്രഗല്ഭ വചന പ്രഘോഷകനും മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി മെംബറും സുറിയാനി പണ്ഡിതനുമായ ഫാ. തോമസ് വെങ്കിടത്ത് മുഖ്യപ്രഭാഷണം നടത്തും. വിവിധ ദേവാലയങ്ങളിലെ ഗായക സംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ക്രിസ്ത്യന്‍ ഗാനങ്ങള്‍ സെമിനാറിനു കൊഴുപ്പേകും. റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പായുടെ നേതൃത്വത്തില്‍ ബൈബിള്‍ ക്വിസും നടക്കും.

ഡാളസ്, ഒക്ലഹോമ, ഹൂസ്റണ്‍, ഓസ്റിന്‍, മെക്സിറ്റ് എന്നീവിടങ്ങളിലുളള വിവിധ ദേവാലയങ്ങളില്‍ നിന്നുമായി ഇരുനൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ സെമിനാര്‍ വന്‍ വിജയമാക്കി തീര്‍ക്കുന്നതിനു വേണ്ടതായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നതായി സോണി ജേക്കബ് (കോ-ഓര്‍ഡിനേറ്റര്‍ മെന്‍സ് ഫെലോഷിപ്പ്) അന്നമ്മ ബാബു (കോ-ഓര്‍ഡിനേറ്റര്‍ വിമന്‍സ് ലീഗ്) എന്നിവര്‍ അറിയിച്ചു. ഫാ. തോമസ് വെങ്കിടത്ത് നയിക്കുന്ന ധ്യാനത്തിനുശേഷം ഫാ. ബിനു ജോസഫ് സമാപന പ്രാര്‍ഥന നടത്തും. ബേബി പുന്നൂസ് (സെക്രട്ടറി, മെന്‍സ് ഫെലോഷിപ്പ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍) കൃതജ്ഞത അര്‍പ്പിക്കും.

മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

വിവരങ്ങള്‍ക്ക്: റവ. ജോണ്‍ വര്‍ഗീസ് കോര്‍എപ്പിസ്കോപ്പ (വികാരി) 972 464 8061, സെന്റ് ഇഗ്നാത്തിയോസ് സെസില്‍ മാത്യു (സെക്രട്ടറി): 214 566 3357, ബിജു തോമസ് (ട്രഷറര്‍) 817 475 5398. അന്നമ്മ ബാബു 713 304 0718, സോണി ജേക്കബ് 469 767 3434.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍